BREAKING NEWS
latest

728x90

header-ad

468x60

header-ad

Politics

politics/block-7

Slider

latest

Education

Education/block-8

Finance

Finance/block-9

Crime

Crime/block-7

Entertainment

Entertainment/block-6

Health

Health/block-6

International

International/block-3

Auto

Auto/block-2

Technology

Technology/block-2

Crime

Crime/block-1

India

India/block-4

Health

Health/block-5

Sports

sports/block-1

International

International

Latest Articles

ജയേഷ് തമ്പാൻ കെ പി സി സി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി


കെ പി സി സി സംസ്‌കാര സാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ജയേഷ് തമ്പാൻ (കോട്ടയം )തെരഞ്ഞെടുക്കപ്പെട്ടു .സി ആർ മഹേഷ് എം എൽ എ ചെയർമാനായ സംസ്ഥാന കമ്മിറ്റിയുടെ വർക്കിംഗ് ചെയർമാനായി എൻ വി പ്രദീപ് കുമാറിനെ മുമ്പ് നിയോഗിച്ചിരുന്നു .ആലപ്പി അഷറഫ് ആണ് കൺവീനർ .വിതുര സുധാകരനാണ് ട്രെഷറർ . ഒൻപത് വൈസ് ചെയർമാൻ മാരും 16 ജനറൽ സെക്രട്ടറിമാരും ഒൻപത് സെക്രട്ടറിമാരും അടങ്ങുന്ന സംസ്ഥാന കമ്മിറ്റിയാണ് നിലവിൽവന്നത് . മലയാള സിനിമ രംഗത്തെ നടനും, സംവിധായകനും,പ്രൊഡക്ഷൻ കൺട്രോളർ, നിർമാതാവുമൊക്കെയായി തിളങ്ങുന്ന ജയേഷ് തമ്പാൻ മുണ്ടക്കയം സ്വദേശിയാണ് .

സംസ്ഥാന ഭാരവാഹികളുടെ പട്ടിക ഇവിടെ

കാണാം :-

അകപ്പെട്ട് പോയവരുടെ കഥ " കാടകം " മാർച്ചിൽ റിലീസ്; ജയിൻ ക്രിസ്റ്റഫറാണ് സംവിധായകൻ

കൊച്ചി: ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ്‌ ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ സംവിധാനവും,ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം 'കാടകം ' വരുന്നു. സിനിമ മാർച്ച് ആദ്യവാരം റിലീസ് ചെയ്യും. 2002-ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂർവം സർവ്യവൽ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ സംഭവത്തിന്റെ ദ്രശ്യവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. അമ്പൂരി, തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പൂർത്തിയായ കാടകത്തിൽ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമൽ, റ്റി. ജോസ്ചാക്കോ,ഗോവിന്ദൻ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,ജോസ് പാലാ,നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. അന്തർദേശീയ ചലച്ചിത്രമേളകളിൽ ചിത്രം പങ്കെടുക്കാനാരുങ്ങുകയാണ്.

മുട്ടപ്പള്ളി തറയിൽ വീട്ടിൽ ശശി (74) നിര്യാതനായി



എരുമേലി: മുക്കൂട്ടുതറ മുട്ടപ്പള്ളി തറയിൽ ശശി (74) നിര്യാതനായി
സംസ്കാരം ഇന്ന് വൈകിട്ട് 7 - ന് മുട്ടപ്പള്ളിയിലെ വീട്ടുവളപ്പിൽ.
മക്കൾ: റ്റി എസ് ബിജു ശാന്തി , അമ്പിളി
മരുമക്കൾ: ജ്യോതി ബിജു,സുനിൽ

തീർത്ഥാടക വാഹനങ്ങൾ അപകടത്തിൽ പെട്ടു, ഒരാൾ മരിച്ചു; 6 പേരുടെ നില ഗുരുതരം

എരുമേലി: പമ്പയിൽ നിന്നും വാഹനനിയന്ത്രണമുള്ള പ്ലാപ്പള്ളി വഴി പുളിയൻകുന്നുമല കുത്തിറക്കം ഇറങ്ങി വന്ന അയ്യപ്പഭക്തരുടെ മിനിബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആലപ്പാട്ട് കവലയിൽ അപകടത്തിൽ പെട്ടു. ഒരു തീർത്ഥാടകൻ മരിച്ചു. മിനി ബസിൻ്റെ ഡ്രൈവർ ഉൾപ്പെടെ 6 ഗുരുതരമായ പരിക്കുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കത്തിറക്കം ഇറങ്ങി വരുമ്പോൾ ആലപ്പാട്ട് കവലയിൽ നിന്നിരുന്ന തീർത്ഥാടകൻ്റെ ദേഹത്തു കൂടി കയറി അവിടെ പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന മറ്റ് രണ്ട് വാഹനങ്ങളേയും തട്ടി മറികടന്ന് താഴ്ചയിലേക്ക് കുത്തി നില്ക്കുകയായിരുന്നു.

പല്ല് പോയെങ്കിലും കപ്പടിച്ച് സാൻവിക.


ആലപ്പുഴയിൽ നടന്ന മൂന്നാമത് സംസ്ഥാന ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ആലപ്പുഴയും കോഴിക്കോടും യഥാക്രമം പെൺകുട്ടി ആൺകുട്ടി ടീമുകൾ കിരീടം നേടി.
വാശിയേറിയ കളിക്കിടയിൽ കൈ മുട്ടിന്റെ ഇടിയേറ്റ് ഒരു പല്ല് പോയാലും , കപ്പ്‌ ഉയർത്തിയല്ലോ എന്ന സന്തോഷത്തിലാണ് റോട്ടറി കപ്പ്‌ മൂന്നാം കിഡ്‌സ് ഓൾ കേരള ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായ ആലപ്പുഴ ടീമിന്റെ ക്യാപ്റ്റനായിരുന്ന സാൻവിക ടി.എസ്.

ആലപ്പുഴ സെന്റ് മേരീസ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സാൻവിക.അഡ്വ. സുധീഷ് ടി.ടിയുടെയും അധ്യാപികയായ ആതിര ചിത്രന്റെയും മകളാണ് എട്ടു വയസുകാരി.

നിസ്സാമുദ്ധീൻ ബസ്തിയിലെ സ്ത്രീ കൂട്ടായ്മ

ഒന്നാമത് റാഗ്‌ബാഗ് പെർഫറോമിങ് ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രസിദ്ധപാചക വിദഗ്ദ്ധയും ഭക്ഷണ ക്യൂറേറ്ററുമായ അനുമിത്ര ഘോഷ് ദസ്തിദാർ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും ഉണ്ടാകും . ശ്രീലങ്കൻ തമിഴ് , നാഗാലാ‌ൻഡ് , ബംഗ്ലാദേശ് , നിസ്സാമുദിൻ എന്നിവിടങ്ങളിലെ തനത് രുചികൾ സവിശേഷമായി അവതരിപ്പിക്കയാണ് മേളയിൽ പാരമ്പര്യ ദാന്യങ്ങൾ , തനതു പച്ച കറികളും പ്രകൃതിദത്തമായ എണ്ണകളും മാത്രമുപയോഗിച്ചു ''Edible Archives " എന്ന റെസ്റ്റോറന്റ് സ്ഥാപക കൂടിയായ അനുമിത്ര നിരവധി അന്താരാഷ്ട്ര മേളകളിൽ ഭക്ഷ്യ ക്യൂറേറ്ററായി പ്രവർത്തിച്ചിട്ടുണ്ട് .ഗോവയിൽ സ്ഥാപിച്ചിട്ടുള്ള അവരുടെ റെസ്റ്റോറന്റിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് . പാരമ്പര്യ ഭക്ഷണത്തിന്റെ സുസ്ഥിരതയിലേക്ക് ശ്രീലങ്കയിൽ വേരുകളുള്ള മധുരൈയിൽ താമസമാക്കിയ പ്രിയ ബാല , പദ്മിനി ശിവരാജു എന്നിവരാണ് ശ്രീലങ്കൻ തമിഴ് വിഭവങ്ങളുമായി റാഗ്‌ബാഗ് മേളയിൽ എത്തുന്നത് .
2020 ൽ ഗുവാഹത്തി യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുകയും കോവിഡ് കാലത്തു വീട്ടിലിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാഗാലാ‌ണ്ടുകാരിയായ യീംഷെൻ നാരോ ജാമിർ തന്റെ പാരമ്പര്യ ഭക്ഷണങ്ങളുടെ പാചകത്തിലേക്ക് എത്തുന്നത് . തുടർന്ന് ജാരോ നാഗാലാൻഡിലെ ദിമാപൂരിൽ melting pot എന്ന റെസ്റ്റോറന്റ് തുടങ്ങുകയും വിവിധ രാജ്യങ്ങളുടെ വിഭവങ്ങൾ അവതരിപ്പിക്കകയും ചെയ്തു . റാഗ്‌ബാഗ് മേളയിൽ എത്തുന്നതും ഈ സവിശേഷതകൾ കൊണ്ടാണ് . ഇൻഡ്യയിലേം ബംഗ്ലാദേശിലേം പാചക സംസ്കാരങ്ങളെ കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയ സമ്രാൻ ഹുദാ ,റാഗ്‌ബാഗ് മേളയിൽ വ്യത്യസ്തമായ സാന്നിധ്യമാണ് . ഈ രാജ്യങ്ങളിലെ പാചക വൈവിധ്യങ്ങളെ കുറിച്ച് നിരന്തരം അന്വേഷിക്കുകയും പരിപോഷിച്ചു നിലനിർത്തുകയും ചെയ്യാൻ അവർ ദസ്തർഖാൻ എന്ന ക്‌ളൗഡ്‌ കിച്ചൻ നടത്തുന്നു . എഴുന്നൂറു വര്ഷം പാരമ്പര്യമുള്ള ഹസ്രത് നിസ്സാമുദ്ധിന്റെ പിന്മുറക്കാരായ ഒരു സ്ത്രീ കൂട്ടായ്‌മ അവരുടെ പാചക രീതികളുടെ പഴമയിൽ അഭിമാനം കൊള്ളുക മാത്രമല്ല പുതിയ തലമുറയ്ക്ക് അവ പരിചയ പെടുത്താൻ അവർ ആവേശഭരിതരാണ് . 2012ൽ സ്ഥാപിതമായ സാഇക് ഇ നിസമുദ്ധിൻ (zaik e nizamuddin ) എന്ന സ്ഥാപനം വഴി അന്യം നിന്ന് പോവാതെ വേറെ എങ്ങും ലഭ്യമല്ലാത്ത രുചികൾ പരിചയപെടുത്താൻ മേളയിൽ എത്തുമ്പോൾ ഡൽഹിയിൽ എത്തുന്ന ഭക്ഷണപ്രേമികളുടെ സൗഭാഗ്യം തലസ്ഥാന നഗരിക്കും ലഭിക്കുകയാണ്
കേരള ആർട്സ് ആൻഡ് ക്രഫ്റ്സ് വില്ലേജ് 2025 ജനുവരി 14 മുതൽ 19 വരെ അരങ്ങേറുന്ന റാഗ്‌ബാഗ് ഇന്റർനാഷണൽ പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവാലിന്റെ ഭാഗമായാണ് ഈ അപൂർവ്വ ഭക്ഷ്യ സാംസ്‌കാരിക മേള നടക്കുന്നത് . ടിക്കറ്റ് bookmyshow വഴി ലഭ്യമാണ്.

പോലീസ് നിർദ്ദേശം അവഗണിച്ച് പോയ തീർത്ഥാടക വാഹനം അട്ടിവളവിൽ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു, 10 പേർക്ക് പരിക്കേറ്റു


എരുമേലി: തീർത്ഥാടക വാഹനങ്ങൾക്ക് നിയന്ത്രണമുള്ള എരുമേലി- കരിങ്കല്ലുമുഴി - കണമല വഴി പമ്പയ്ക്ക് പോയ തീർത്ഥാടക വാഹനം കണമല അട്ടിവളവിൽ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 10 അയ്യപ്പഭക്തർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കരിങ്കല്ലുമുഴിയിലും മാക്ക കവലയിലും അട്ടിവളവിന് കൊട്ടുമുമ്പും വേഗത കുറച്ച് പോകാൻ പോലീസ് നിർദ്ദേശിച്ച വാഹനം കുത്തനെയുള്ള ഇറക്കത്തിൽ മറ്റൊരു വാഹനന്നെ ഓവർടേക്ക് ചെയ്ത് പോയതാണ് അട്ടിവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെട്ടതിന് കാരണമെന്ന് എരുമേലി പോലീസ് പറയുന്നു.. ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്.
കണമല അപകടത്തിൽ മരിച്ച തെലുങ്കാന സ്വദേശി രാജു


പോലീസ് - മോട്ടോർ വാഹന വകുപ്പുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും അമിത വേഗവുമാണ് അട്ടിവളവിലെ വർഷങ്ങളായുള്ള അപകടങ്ങളുടെ കാരണമെന്ന് നാട്ടുകാർ പറയുന്നു.