BREAKING NEWS
National News

728x90

header-ad

468x60

header-ad

Slider

Latest

Slider 2

randomposts3

Health

Health/block-1

Sports

Sports/block-7

Business

Business/block-8

Technology

Technology/block-8

Crime

Crime/block-7

Education

Education/block-6

International News

International News/block-6

National News

National News/block-3

Education

Education/block-2

Technology

Technology/block-2

Business

Business/block-1

Weather

Weather/block-4

Politics

Politics/block-5

Lifestyle

Lifestyle/block-1

Featured

featured

Latest Articles

26 കോടിയുടെ ഡമ്മി നോട്ടുകൾ! സിനിമാ ഷൂട്ടിങ്ങോ അതോ വൻ സാമ്പത്തിക തട്ടിപ്പിന്റെ തിരക്കഥയോ?


കേരളത്തെ ഞെട്ടിച്ച 26 കോടി രൂപയുടെ ഡമ്മി നോട്ട് വേട്ടയ്ക്ക് പിന്നിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?
കോയമ്പത്തൂരിൽ അച്ചടിച്ച നോട്ടുകളാണ് കേരളത്തിലെത്തിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. നോട്ടുകൾക്ക് ഒരേ സീരിയൽ നമ്പറാണെന്ന കണ്ടെത്തലും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
സിനിമാ ഷൂട്ടിങ്ങിനെന്നു പറഞ്ഞ് വാടക ഗോഡൗണിൽ സൂക്ഷിച്ച 18 പെട്ടികൾ. അതിനുള്ളിൽ 500 രൂപയുടെ 26 കോടി രൂപയുടെ നോട്ടുകെട്ടുകൾ.
പുറമേ നോക്കുമ്പോൾ സിനിമാ ആവശ്യത്തിനുള്ള ഡമ്മി നോട്ടുകൾ. എന്നാൽ ഇത്രയും വലിയ അളവിൽ നോട്ടുകൾ രഹസ്യമായി സൂക്ഷിക്കേണ്ട സാഹചര്യം എന്തായിരുന്നു?
ഈ കേസിൽ അബ്ദുൽ മാലിക് എന്ന വ്യക്തിയുടെ പങ്കാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.
എന്നാൽ ഇതോടെ അവസാനിക്കുന്നില്ല സംശയങ്ങൾ.
ഒരു പ്രമുഖ സോഷ്യൽ മീഡിയ താരവുമായി അബ്ദുൽ മാലിക്കിന് ബന്ധമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. ഭക്ഷണം നൽകുന്ന ചാരിറ്റി പ്രവർത്തനങ്ങൾ, കോടികൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങളുടെ പ്രദർശനം, സോഷ്യൽ മീഡിയയിലെ വൻ സാമ്പത്തിക പ്രതിച്ഛായ എന്നിവയുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നു.
സിനിമാ ഷൂട്ടിങ്ങിനുള്ള ഡമ്മി നോട്ടുകളാണെങ്കിൽ എന്തിനാണ് 26 കോടി രൂപയുടെ നോട്ടുകൾ ഇത്ര രഹസ്യമായി സൂക്ഷിച്ചത്?
ഇതിനു പിന്നിൽ പ്രവർത്തിച്ചത് ആരാണ്? ആരാണ് പണം മുടക്കിയത്? ആരിലേക്കാണ് ഈ നോട്ടുകൾ എത്തിക്കേണ്ടിയിരുന്നത്?
ഈ ചോദ്യങ്ങൾക്കെല്ലാം അന്വേഷണത്തിലൂടെ ഉത്തരം ലഭിക്കേണ്ടതുണ്ട്.
26 കോടി രൂപയുടെ ഡമ്മി നോട്ടുകൾക്ക് പിന്നിലെ യഥാർത്ഥ കഥ പുറത്തുവരുമോ?
കേരളം ഉറ്റുനോക്കുകയാണ്.
ഇത് ഒരു സിനിമയുടെ തിരക്കഥയല്ല; മറിച്ച് ഒരു വലിയ സാമ്പത്തിക അന്വേഷണത്തിന്റെ തുടക്കമാണോ എന്നതാണ് ഇനി അറിയേണ്ടത്.


ഒരാഴ്ച്ചത്തെ തീര്‍ഥാടനകാലം സുഗമം; വരും ദിവസങ്ങളില്‍ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കം നടത്തുമെന്ന് അവലോകന യോഗം



 ശബരിമല :മണ്ഡല-മകരവിളക്ക് സീസണ്‍ ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ തീർഥാടകർക്ക് സുഗമമായ ദർശനമാണ് സാധ്യമായതെന്ന് ശബരിമല എ.ഡി.എം ദിലീപ് കെ കൈനിക്കരയുടെ അധ്യക്ഷതയില്‍ ദേവസ്വം കോംപ്ലക്സ് ഹാളില്‍ ചേർന്ന അവലോകനയോഗം വിലയിരുത്തി. തീർഥാടകരുടെ എണ്ണം ക്രമനുഗതമായി കൂടി വരുന്നുണ്ട്. വിവിധ വകുപ്പുകളുടെ മികച്ച ഏകോപനം മൂലമാണ് സുഗമമായി ഒരാഴ്ച്ച പിന്നിട്ടത്. സ്തുത്യർഹ പ്രവർത്തനത്തിന് എ.ഡി.എം എല്ലാ വകുപ്പുകളെയും അഭിനന്ദിച്ചു. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള കേസുകളില്‍ തീർഥാടകർക്ക് കൃത്യസമയത്ത് ചികിത്സ നല്‍കാൻ കഴിഞ്ഞു. ആരോഗ്യ വകുപ്പിൻ്റെയും പൊലീസിൻ്റെയും കണ്‍ട്രോള്‍ റൂമു കളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഗുണകരമാണ്. വരും ദിവസങ്ങളില്‍ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ മുന്നൊരുക്കം നടത്തും. പോലീസ് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ ശബരിമല സ്പെഷ്യല്‍ ഓഫീസർ (എസ്.ഒ) ജി. ജയദേവ് വിശദീകരിച്ചു. ഹോട്ടലുകളില്‍ ഈച്ച ശല്യം ഉണ്ടാകുന്നത് നിയന്ത്രിക്കാൻ ഫ്ലൈ ക്യാച്ചർ യന്ത്രം സ്ഥാപിക്കുന്ന സാധ്യത ആരായാൻ യോഗം നിർദേശിച്ചു. മാലിന്യ ശേഖരണം മികച്ച രീതിയില്‍ നടക്കുന്നുണ്ടെങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഭക്ഷ്യ, ഭക്ഷ്യേതര മാലിന്യം കൃത്യമായി വേർതിരിച്ചു സൂക്ഷിക്കണമെന്ന് കടകളില്‍ പ്രത്യേക നിർദേശം നല്‍കും. ക്യൂ കോംപ്ലക്സിലെ ശുചിമുറിയില്‍ എല്ലായ്പോഴും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കും. അവശ നിലയില്‍ റിപ്പോർട്ട്‌ ചെയ്യുന്ന തീർഥാടകർക്ക് അധികം കാത്തിരിക്കാതെ തന്നെ സ്ട്രച്ചർ എത്തിക്കണമെന്ന് എ.ഡി.എം നിർദ്ദേശം നല്‍കി. കടകളില്‍ നിന്ന് കാലിയായ ഗ്യാസ് സിലിണ്ടറുകള്‍ മാറ്റാത്ത ഗ്യാസ് ഏജൻസിയ്ക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞ അവലോകന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതും യോഗം പരിശോധിച്ചു. കടകളില്‍ സാധനങ്ങള്‍ നിർദ്ദേശിച്ച അളവിലും തൂക്കത്തിലും നല്‍കുന്നുവെന്ന് ഉറപ്പുവരുത്തും. അളവ് തൂക്ക നിയന്ത്രണ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന തുടരും. എക്സൈസ്, വനം-വന്യ ജീവി വകുപ്പുകള്‍ സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് ശാന്തകുമാർ, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എ. ബിപിൻ കുമാർ, എ.എസ്.ഒ വി. എസ് ദിനരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സ്വര്‍ണവിലയില്‍ ഇന്ന് തിരിച്ചുകയറ്റം ; പവന് 1,080 രൂപ വര്‍ധിച്ചു

 



കൊച്ചി : രണ്ടാഴ്ചയായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയില്‍ ഇന്ന് തിരിച്ചുകയറ്റം. 14 ദിവസത്തെ ഇടവേളക്ക് ശേഷമാണ് വർധന രേഖപ്പെടുത്തുന്നത്. കേരളത്തില്‍ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 135 രൂപ വർധിച്ച്‌ 11,600 രൂപയും പവന് 1,080 രൂപ കൂടി 92,800 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണവില ഔണ്‍സിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷമാണ് വിപണി തിരിച്ചുപിടിക്കുന്നത്. അതേസമയം, ഈ വർധനയെ സ്വർണവിപണിയുടെ തിരിച്ചുവരവായി വിലയിരുത്താനാവില്ലെന്നാണ് സ്വർണവ്യാപാരികള്‍ പറയുന്നത്. തുടർച്ചയായ വിലയിടിവിനുശേഷമുള്ള താല്‍ക്കാലിക തിരുത്തലായാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍, ഡോളറിന്റെ ശക്തി, അമേരിക്കൻ പലിശനിരക്ക്, രൂപയുടെ വിനിമയ മൂല്യം എന്നിവ വരും ദിവസങ്ങളില്‍ സ്വർണവിലയുടെ ഗതി നിർണയിക്കും. ശനിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും പവന് 360 രൂപ കുറഞ്ഞ് 91720 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 3760 രൂപ കുറഞ്ഞ് 92,080 രൂപയായിരുന്നു. ഈ വർഷം ജനുവരി 29ന് 1,31,160 രൂപ വരെ വില ഉണ്ടായിരുന്ന സർണത്തിന് 10 മാസം കൊണ്ട് 40000 രൂപയോളമാണ് കുറഞ്ഞത്.

കാലടി സംസ്കൃത സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി; അന്വേഷണ റിപ്പോര്‍ട്ടും തള്ളി

 


കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികള്‍ക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചാണ് സർവകലാശാലയ്ക്ക് കനത്ത തിരിച്ചടിയാകുന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.വിദ്യാർഥികള്‍ക്കെതിരെ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് കോടതി പൂർണമായും തള്ളി. വിഷയത്തില്‍ സർവകലാശാലയ്ക്ക് വേണമെങ്കില്‍ പുനരന്വേഷണം നടത്താമെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണം നടക്കുന്ന കാലയളവില്‍ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ പാടില്ലെന്നും കർശന നിർദേശം നല്‍കി. സസ്പെൻഷൻ റദ്ദായതോടെ വിദ്യാർഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള തടസ്സം നീങ്ങി. ആറാഴ്ചയ്ക്കുള്ളില്‍ ഇവർക്കായി പ്രത്യേക പരീക്ഷ നടത്തണമെന്നും, അതിന് അച്ചടക്ക നടപടിയോ ശിക്ഷാവിധിയോ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സർവകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരം ചെയ്തതിനെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. മാപ്പപേക്ഷ നല്‍കിയാല്‍ മാത്രമേ സസ്പെൻഷൻ പിൻവലിക്കാൻ സാധിക്കൂ എന്ന കടുത്ത നിലപാടിലായിരുന്നു സർവകലാശാല അധികൃതരും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും. എന്നാല്‍ മാപ്പപേക്ഷ നല്‍കില്ലെന്ന ഉറച്ച നിലപാടുമായി എസ്‌എഫ്‌ഐയും വിദ്യാർഥികളും സമരം തുടരുകയായിരുന്നു. നേരത്തെ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും, സർവകലാശാലയുടെ അപ്പീലില്‍ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. തുടർന്ന് വിദ്യാർഥികള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയതും ഇപ്പോള്‍ വിദ്യാർഥികള്‍ക്ക് അനുകൂലമായ വിധി ഉണ്ടായതും.

ചങ്ങമ്പുഴ പാര്‍ക്കിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


ഇടപ്പള്ളി : ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി പ്രവീണ്‍കുമാർ (28), തമിഴ്നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ (21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച(നവംബർ 23) പുലർച്ചെ മൂന്നുമണിയോടെ 457-ാം നമ്പർ മെട്രോ തൂണിന് സമീപത്തായിരുന്നു അപകടം. പൊറ്റക്കുഴിയില്‍ നടന്ന വിവാഹ വാർഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ചങ്ങമ്പുഴ പാർക്കിന് സമീപത്തെ വളവില്‍ വെച്ച്‌ നിയന്ത്രണം വിടുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതുയുഗം; നേപ്പാളിന് 2,400 കോടിയുടെ വമ്പൻ പാക്കേജ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി മോദി, സരയൂ-കമല എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു

 ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ബാലൻ ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നേപ്പാളിനായി 2,400 കോടി (24 ബില്യണ്‍)


 നേപ്പാളി രൂപയുടെ വികസന സഹകരണ പാക്കേജ് ഇന്ത്യ പ്രഖ്യാപിച്ചു. Advertisement കഴിഞ്ഞ മാർച്ചില്‍ അധികാരമേറ്റ ശേഷം 36-കാരനായ ബാലൻ ഷാ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. ഉഭയകക്ഷി ചർച്ചകള്‍ക്ക് ശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തില്‍ ബാലൻ ഷായുടെ ഭരണമികവിനെയും കാഴ്ചപ്പാടിനെയും പ്രധാനമന്ത്രി മോദി വാനോളം പ്രശംസിച്ചു. “ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ തന്നെ ആ ദീർഘവീക്ഷണം വ്യക്തമായിരുന്നു. നേപ്പാളിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഇന്നത്തെ ചർച്ചകളിലൂടെ കൂടുതല്‍ വ്യക്തമായി,” മോദി പറഞ്ഞു. റാപ്പറില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ഷായ്ക്ക് ലഭിച്ച ജനവിധി നേപ്പാളിലെ യുവതലമുറയുടെ പ്രതീക്ഷകളുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘സരയൂ-കമല എക്സ്പ്രസ്’ ട്രെയിൻ ഇരുപ്രധാനമന്ത്രിമാരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അയോധ്യയിലേക്ക് എത്തുന്ന ഭക്തർക്ക് സീതാദേവിയുടെ ജന്മസ്ഥലമായ ജനക്പൂർ സന്ദർശിക്കാൻ ഈ ട്രെയിൻ ഏറെ സഹായകമാകും. “നേപ്പാളില്ലാതെ നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങളും ശ്രീരാമനും അപൂർണ്ണമാണ്,” എന്ന തന്റെ 2018-ലെ ജനക്പൂർ പ്രസംഗത്തിലെ വാക്കുകള്‍ മോദി അനുസ്മരിച്ചു. ലുമ്പിനി, ബോധഗയ തുടങ്ങി ബുദ്ധമത-ശിവശക്തി കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രത്യേക ഇടനാഴികള്‍ പ്രഖ്യാപിച്ചു. ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ നേപ്പാളുമായി ബന്ധിപ്പിക്കുന്ന റോഡ്, റെയില്‍ പദ്ധതികള്‍ക്ക് വേഗത കൂട്ടാനും തീരുമാനമായി. ഇന്ത്യ എല്ലായ്പ്പോഴും നേപ്പാളിന്റെ വിശ്വസ്ത പങ്കാളിയാണെന്നും ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും ബാലൻ ഷാ പറഞ്ഞു. ഹിമാലയൻ നദികളുടെ സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ഇരുരാജ്യങ്ങളും ഒന്നിച്ച്‌ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിലെ വികസന പദ്ധതികളില്‍ നിക്ഷേപം നടത്താൻ ഇന്ത്യൻ വ്യവസായികളെയും, നേപ്പാള്‍ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദിയെയും ഇന്ത്യൻ വിനോദസഞ്ചാരികളെയും അദ്ദേഹം ക്ഷണിച്ചു.

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; റിഫൈനറിയില്‍ നിന്ന് നേരിട്ട് സാമ്പിള്‍ പരിശോധിക്കൂ എന്ന് സുരേഷ് ഗോപി

 

തൃശൂർ: ഇ20 പെട്രോളിനെക്കുറിച്ച്‌ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇ20 നടപ്പാക്കിയതെന്നും, സംസ്ഥാന സർക്കാരുകള്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. Advertisement റിഫൈനറിയില്‍ നിന്ന് നേരിട്ട് സാമ്പിള്‍ ശേഖരിച്ച്‌ പരിശോധിച്ചാല്‍ കൃത്യമായ ഫലം ലഭിക്കുമെന്നും, കന്നാസില്‍ കൊണ്ടുവന്ന് കലക്കി ഇന്ധനം പരിശോധിച്ചാല്‍ മായം കലരാൻ സാധ്യതയുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഇ20 പെട്രോളിനെക്കുറിച്ച്‌ ഒരു ആശങ്കയും വേണ്ടെന്നും, ഭൂമിയിലെ ജലസ്രോതസ്സുകളെക്കുറിച്ചൊക്കെയാണ് പുതിയ വാദങ്ങള്‍ ഉയർന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കന്നാസില്‍ കലക്കി കൊണ്ടുവന്ന് ആരെങ്കിലും ഇരുപത്തിയേഴും ഇരുപത്തിയെട്ടും ഒക്കെ ആക്കിയോ എന്ന് പിന്നെ പരിശോധിക്കും. റിഫൈനറിയില്‍ നിന്ന് നിങ്ങള്‍ നേരിട്ട് സാമ്പിള്‍ ശേഖരിക്കൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.