വാഷിംഗ്ടണ്‍: ഭൂമിക്ക് ഏറ്റവും ഭീഷണിയായി കാണുന്ന ബെന്നു ഛിന്നഗ്രഹത്തിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് നാസ. ബെന്നുവില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ആദ്യമായി നാസ പുറത്തുവിട്ടു. ഇതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചിരിക്കുകയാണ്. കറുത്ത മണ്ണാണ് ഇതില്‍ കാണാന്‍ കഴിയുക. ഒരു വലിയ കപ്പ് നിറയെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ എത്രയാണ് ഇതിന്റെ അളവ് എന്ന് മാത്രം അറിയില്ല.
കാര്‍ബണ്‍ നിറഞ്ഞതാണ് ബെന്നുവിന്റെ അന്തരീക്ഷം. നിലവില്‍ ഭൂമിയില്‍ നിന്ന് 97 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് ഈ ഛിന്നഗ്രഹമുള്ളത്. അതേസമയം ബെന്നുവില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുള്ള പ്രധാനപ്പെട്ട ചേംബര്‍ ഇതുവരെ തുറന്നിട്ടില്ല. ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സന്‍ സ്‌പേസ് സെന്ററില്‍ വെച്ചുള്ള ചടങ്ങിലാണ് നാസ ബെന്നുവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. വളരെ പതിയെയാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്.
കാരണം ഇത് സങ്കീര്‍ണമായ പ്രക്രിയയാണ്. അതിന് ഒരുപാട് സമയം ആവശ്യമാണ്. ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഡാന്റെ ലോറെറ്റ ഇവ വിശദമായി പരിശോധിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. നാസയുടെ ഒസിരിസ് റെക്‌സാണ് ബെന്നുവില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചത്. അതൊരു ക്യാപ്‌സൂളിലാക്കി ഭൂമിയിലേക്ക് അയക്കുകയായിരുന്നു. ഇന്റേണല്‍ സാമ്പിള്‍ ചേംബറുകളുടെ പുറത്തായി കറുത്ത മണലും, പൊടിപടലങ്ങള്‍ ചിതറി കിടക്കുന്നുണ്ടായിരുന്നു. വലിയൊരു അളവില്‍ ഇനിയും ഈ മണ്ണ് പരിശോധിക്കാനുണ്ടെന്ന് ലോറെറ്റ പറഞ്ഞു.വിലമതിക്കാനാവാത്തതാണ് ബെന്നുവില്‍ നിന്നുള്ള സാമ്പിളുകള്‍ എന്നാണ് നാസ പറയുന്നത്. അതേസമയം ജോണ്‍സന്‍ സെന്ററിലെ ആഘോഷങ്ങളുടെ ഭാഗമായ ഒരാള്‍ പോലും ഈ സാമ്പിളുകള്‍ നേരിട്ട് കണ്ടിട്ടില്ല. കാരണം ഇവ നാസയാണ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സാമ്പിളിന്റെ ചിത്രങ്ങളും വീഡിയോകളും മാത്രമാണ് പുറത്തുവിട്ടത്.
അടച്ചിട്ടിരിക്കുന്ന പുതിയ ലാബിലാണ് ഈ സാമ്പിളുകള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. സംരക്ഷിത കവചങ്ങളുമായി ലാബില്‍ കയറുന്നവര്‍ക്ക് മാത്രമേ ഈ സാമ്പിളുകള്‍ പരിശോധിക്കാനാവൂ. അതുകൊണ്ട് നല്ലൊരു ശതമാനം ശാസ്ത്രജ്ഞരും ഈ സാമ്പിള്‍ കണ്ടിട്ടില്ല. അതേസമയം കാര്‍ബണെ കൂടാതെ ബെന്നുവില്‍ നിന്നുള്ള ചരലില്‍ ജലത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. കളിമണ്‍ ധാതുക്കളുടെ രൂപത്തിലാണ് ഇവയില്‍ വെള്ളത്തിന്റെ അംശം കണ്ടെത്തിയതെന്ന് ലോറെറ്റ പറഞ്ഞു.

ഭൂമിയിലേക്ക് വെള്ളം എത്തിയത് ഈ രീതിയിലായിരിക്കുമെന്നാണ് നാസ കരുതുന്നതെന്ന് ഇവര്‍ പറയുന്നു. ഇപ്പോള്‍ ബെന്നുവില്‍ കാണുന്ന ധാതുക്കള്‍ നാല് ബില്യണ്‍ മുതല്‍ നാലര ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് ഭൂമിയില്‍ എത്തിയതാണ്. അതിലൂടെയാണ് നമ്മുടെ ഭൂമി വാസയോഗ്യമായതെന്നും ലോറെറ്റ വ്യക്തമാക്കി. ഇതിലൂടെ സൗരയൂഥവും, ഭൂമിയും എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താനാവുമെന്നും നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സന്‍ പറഞ്ഞു.
No comments
Post a Comment