ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷ വാർത്തകള്‍ക്കിടയിലും വിദ്യാർത്ഥികൾക്ക് ആശ്വാസമായി ചില വാർത്തകള്‍. നയതന്ത്ര പ്രശ്നങ്ങള്‍ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് പഠന വിസ അനുവദിക്കുന്നതില്‍ യാതൊരു തടസ്സവും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതായത് കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് യോഗ്യതകള്‍ ഉണ്ടെങ്കില്‍ വിസ ലഭിക്കാനുള്ള ഉയർന്ന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.
ഇന്ത്യയില്‍ നിന്നും അപേക്ഷിക്കുന്ന 85% മുതൽ 95% വരെ ആളുകള്‍ക്കും കാനഡ വിസ അനുവദിക്കുന്നത് തുടരുന്നുണ്ട്. ഗുരുതരമായ പ്രശ്നങ്ങളോ മതിയായ യോഗ്യതയോ ഇല്ലാത്ത ചെറിയ ശതമാനം ആളുകളുടെ അപേക്ഷകള്‍ മാത്രമാണ് തള്ളപ്പെടുന്നത്. ഇന്ത്യയുമായുള്ള തർക്കങ്ങള്‍ ബാധിക്കാതെ കാനഡയുടെ ഇമിഗ്രേഷൻ നയങ്ങൾ അതേപടി ഇപ്പോഴും നിലനില്‍ക്കുന്നു. നിലവിലെ ഈ സാഹചര്യത്തില്‍ വിദ്യാർത്ഥികള്‍ ആശങ്കപ്പെടേണ്ടതായിട്ട് ഒന്നുമില്ലെന്ന് വ്യക്തം.
ഐഇഎല്‍ടിഎസില്‍ ബാന്‍ഡ് 6 സ്‌കോർ ഉള്ള വിദ്യാർത്ഥികൾക്ക് പോലും പഠന വിസ ലഭിക്കുന്നുണ്ട്. PTE (Pearson test of English) പരീക്ഷയിൽ പോലും, 60 സ്കോറാണ് മാനദണ്ഡം. എന്നാല്‍ 57, 58, 59 സ്കോറുകൾ ഉള്ള അപേക്ഷകർക്കും കാനഡ വിസ നല്‍കുന്നുണ്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള തർക്കം ഉയർന്നുവന്നതിന് ശേഷവും വിദ്യാർത്ഥികളുടെ വിസ അനുവദിക്കുന്ന നിരക്ക് 90 മുതൽ 95% വരെയാണെന്നാണ് പഞ്ചാബിലെ ഐഇഎൽടിഎസ്, പിടിഇ പരിശീലന സ്ഥാപനങ്ങളുടെ പ്രധാന കേന്ദ്രമായ ദോബ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ തങ്ങള്‍ വഴിയുള്ള വിസ അനുവദിക്കുന്ന നിരക്കിൽ 18-19% വളർച്ച ഉണ്ടായതായി ചില കേന്ദ്രങ്ങൾ കൂട്ടിച്ചേർത്തു."ഞങ്ങൾ എല്ലാ മാസവും 250 മുതൽ 300 വരെ സ്റ്റുഡന്റ് വിസ ഫയലുകൾ പ്രോസസ്സ് ചെയ്യുന്നു, കഴിഞ്ഞ മാസത്തിലും ഞങ്ങൾ ഇത് തന്നെ ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ഞങ്ങളുടെ വിസ വിജയ നിരക്ക് 90 മുതൽ 92% വരെയാണ്. ഭൂരിഭാഗം ഫയലുകളും പ്രതിസന്ധിക്ക് ശേഷം പ്രോസസ്സ് ചെയ്യപ്പെട്ടതാണ്" പഞ്ചാബിലെ ഏറ്റവും വലിയ ഐഇഎൽടിഎസ് കേന്ദ്രവും ഓവർസീസ് കൺസൾട്ടൻസിയുമായ ജലന്ധറിലെ ജെയിൻ ഓവർസീസിലെ സുമിത് ജെയിൻ പറഞ്ഞു.
കനേഡിയൻ പൗരനും ഖലിസ്ഥാന്‍ വാദിയുമായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ പങ്കാളിത്തമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകായിരുന്നു. എന്നാല്‍ ഈ തർക്കമൊന്നും ഇന്ത്യന്‍ വിദ്യാർത്ഥികളെ സ്വീകരിക്കുന്ന കാനഡയുടെ നയങ്ങളില്‍ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഈ അപേക്ഷകളിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായതെന്നും വേണമെങ്കില്‍ പറയാം.

No comments
Post a Comment