DB12, DBX എന്നിവയോടൊപ്പം ചേരാൻ പുതിയ രൂപത്തിലെത്തുകയാണ് സ്പോർട്സകാർ.
Aston Martin Vantage: പുതുപുത്തൻ വാൻ്റേജിനെ അവതരിപ്പിച്ച് ബ്രിട്ടീഷ് ആഡംബര കാർ (British luxury car) നിർമാതാക്കളായ ആസ്റ്റൺ മാർട്ടിൻ. കാറിൻ്റെ മിഡ്-ലൈഫ് അപ്‌ഡേറ്റായി (mid-life update) എക്സ്റ്റീരിയർ, ഇൻ്റീരിയർ, എഞ്ചിനീയറിംഗ് ബിറ്റുകൾ തുടങ്ങി കൂടുതൽ ശക്തിയുള്ള മോട്ടോറുൾപ്പെടെയുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. DB12 സൂപ്പർ ടൂറർ (DB12 Super Tourer) അടുത്തിടെ ആസ്റ്റൺ മാർട്ടിൻ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
30mm വീതിയുള്ള ബമ്പുമായി വലുപ്പത്തിൽ വളർന്ന ആസ്റ്റൺ മാർട്ടിന്റെ മുൻഭാഗത്തായി ഇപ്പോൾ ഒരു വലിയ ഗ്രില്ലുണ്ട്. 38 ശതമാനത്തോളം വലിയ ഗ്രിൽ എഞ്ചിൻ ബേയിലേക്ക് 29 ശതമാനം കൂടുതൽ വായുപ്രവാഹം സാധ്യമാക്കും. കൂടാതെ, അധിക കൂളിംഗ് ഇൻടേക്കുകളും, സ്പ്ലിറ്റുകളും, ആസ്റ്റൺ മാർട്ടിന്റെ ലൈറ്റ് സിഗ്നേച്ചർ നൽകാനായി എൽഇഡി ഡിആർഎല്ലുകളുള്ള വലിയ ഫുൾ മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളുമുണ്ട്. ഐക്കണിക്ക് ആസ്റ്റൺ മാർട്ടിൻ സൈഡ് സ്‌ട്രോക്ക് തിരിച്ചുകൊണ്ടുവന്നതിനൊപ്പം, 21 ഇഞ്ച് അലോയ് വീലുകളാണ് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്. വിശാലമായ ബമ്പർ, വീതിയേറിയ വീൽ ആർച്ചുകൾ, ഫ്രെയിംലെസ്സ് ഡോർ മിററുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവയാണ് വാൻ്റേജിൻ്റെ മറ്റ് പുതുമകൾ.
665bhpയും 800Nm ടോർക്കും ഉത്പാദിപ്പിക്കുന്ന മെഴ്‌സിഡസ്-AMGയുടെ 4.0-ലിറ്റർ ട്വിൻ-ടർബോ V8- ആസ്റ്റൺ മാർട്ടിൻ ഇപ്പോഴും തുടരുന്നു. ഇതിനർത്ഥം 3.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100kmph സ്പ്രിന്റും, 325kmph-ൻ്റെ ഉയർന്ന വേഗതയുമുള്ള V12 വാൻ്റേജുമായി പൊരുത്തപ്പെടുന്ന പ്രകടനം V8 വാൻ്റേജിനുണ്ട്. മുമ്പത്തേക്കാൾ വലുതായ ടർബോചാർജറുകൾ, കംപ്രഷൻ അനുപാതങ്ങൾ, മികച്ച കൂളിംഗ് തുടങ്ങി എഞ്ചിന് പുതിയ ക്യാം പ്രൊഫൈലുകളുമുണ്ട്. ഇതെല്ലം വേഗത്തിലുള്ള ഷിഫ്റ്റുകൾക്കു വാൻ്റേജിനെ സഹായിക്കുന്ന റീകാലിബ്രേറ്റഡ് 8-സ്പീഡ് ട്രാൻസ്മിഷനുമായി യോജിച്ച് പ്രവർത്തിക്കുന്നു.
ഡ്രൈവിംഗ് മോഡുകൾ അടിസ്ഥാനമാക്കി വേഗതയും നിയന്ത്രണവും മാറ്റാൻ കഴിയുന്ന അഡാപ്റ്റീവ് ഡാംപറുകൾ പുതിയ വാൻ്റേജിലുണ്ട്. മികച്ച സ്റ്റിയറിംഗ് അനുഭവം നൽകുന്നതിനായി 'നോൺ-ഐസൊലേറ്റഡ്' സ്റ്റിയറിംഗ് എന്ന് വിളിക്കുന്ന സ്റ്റിയറിംഗ് കോളത്തിലെ റബ്ബർ എഞ്ചിനീയർമാർ നീക്കിയിട്ടുണ്ട്. 2.95 കോടി രൂപ (എക്സ്-ഷോറൂം) വിലയ്ക്ക് വന്ന ആസ്റ്റൺ മാർട്ടിന്റെ പ്രീ-ഫേസ്‌ലിഫ്റ്റ് വാൻ്റേജിനൊപ്പം DB12, DBX, DBX 707 എന്നിവയും ഇന്ത്യയിൽ വിൽപ്പനയ്‌ക്കുണ്ട്. ഏകദേശം 3 കോടി രൂപ (എക്സ്-ഷോറൂം) വിലവരുന്ന പുതിയ വാൻ്റേജ് ഈ വർഷം തന്നെ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
No comments
Post a Comment