BREAKING NEWS
latest

728x90

header-ad

468x60

header-ad

ഞെട്ടിക്കാൻ രായൻ, തമിഴില്‍ ധനുഷിന്റെ സംവിധാനത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ നായികയും

രായനില്‍ നായകനാകുന്നതും ധനുഷാണ്.


ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ധനുഷ്. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണാ ബാലമുരളിയും ചിത്രത്തില്‍ ഉണ്ടാകും എന്നതാണ് പുതിയ അപ്‍ഡേറ്റ്.

അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. രായനില്‍ അവസരം നല്‍കിയതിന് നന്ദി പറയുന്നതായും അപര്‍ണാ ബാലമുരളി എഴുതുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനും. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

« PREV
NEXT »

Facebook Comments APPID