BREAKING NEWS
latest

728x90

header-ad

468x60

header-ad

ഓരോ എട്ടര വര്‍ഷത്തിലും ഭൂമിക്ക് അക്കാര്യം സംഭവിക്കും, സൂര്യനില്‍ നിന്ന് രക്ഷിക്കുന്നത് ഇങ്ങനെ

ഭൂമിക്ക് എന്തെല്ലാം പ്രത്യേകതകള്‍ ഉണ്ട്. ഇത് ഒരുപാട് കാലമായി ശാസ്ത്രജ്ഞര്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നതാണ്. ഇപ്പോഴിതാ നിര്‍ണായകമായ കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ അകകാമ്പിനെ കുറിച്ചുള്ളതാണ് വിവരം. ഇത് ഭൂമി തുരന്ന് അഗാധത്തിലേക്ക് പോയാലാണ് ഇന്നര്‍ കോര്‍ എന്ന ഭാഗത്തേക്ക് എത്താനാവുക. അതിശക്തമായ ഗുരുത്വാകര്‍ഷണമാണ് ഇവിടെയുള്ളത്.



ഭൂമിയുടെ അച്ചുതണ്ടിലെ കറക്കമെല്ലാം ഇതിന്റെ നിയന്ത്രണത്തിലാണ്. ഒരു ഇരുമ്പ് പന്ത് പോലെയാണ് അകകാമ്പ് ഉണ്ടാവുക. ഇവ കറങ്ങി കൊണ്ടിരിക്കുക മാത്രമല്ല, മറിച്ച് ചാഞ്ചാടി കൊണ്ടിരിക്കുകയാണ്. പ്ലൂട്ടോ ഗ്രഹത്തേക്കാള്‍ വലിപ്പമേറിയതാണ് ഈ ഇരുമ്പ് പന്ത്. ഒരു ദശാബ്ദത്തോളമായി ഈ പ്രക്രിയ തുടരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇവിടെ അധികം സാന്ദ്രതയേറിയതാണെന്ന് പൊതുവേ കരുതപ്പെടാറുണ്ട്.എന്നാല്‍ അത് സത്യമല്ല.



ഭൂമിയുടെ പുറംതോടിനേക്കാള്‍ നാലോ അഞ്ചോ തവണ സാന്ദ്രതയേറിയതാണ് ഈ മേഖല. ഇവിടെ അതിശക്തമായ താപനിലയാണ് ഉള്ളത്. അത് പദാര്‍ത്ഥികളെ മിശ്ര ദ്രാവകരൂപത്തിലാക്കുന്നു. ഇവയെ നിയന്ത്രിച്ച് നിര്‍ത്തുന്നത് ഭൂമിയുടെ ഹൃദയ ഭാഗത്തുള്ള ശക്തമായ സമ്മര്‍ദമാണ്. ഭൂമിയുടെ കാമ്പ് കൂടുതല്‍ തണുക്കുകയും, വളരുകയും, ഭ്രമണം ചെയ്യുമ്പോഴും അത് താപത്തെ പുറത്തേക്ക് വീടും. ഇവ ജല പദാര്‍ഥങ്ങളെ ഭൂമിയുടെ പുറം തോടിലേക്ക് പ്രവഹിക്കാന്‍ സഹായിക്കും.

അതേസമയം പുറംതോടിലേക്ക് പ്രവര്‍ത്തിക്കുന്ന ജലപദാര്‍ത്ഥമാണ് ഡൈനാമോ ഉണ്ടാക്കുന്നത്. ഇവ മെക്കാനിക്കല്‍ എനര്‍ജിയെ വൈദ്യുത ഊര്‍ജമാക്കി മാറ്റും. ഇതുവഴിയാണ് ഭൂമിക്ക് കാന്തിക തരംഗങ്ങള്‍ ഉണ്ടാവുന്നത്. അതിശക്തമായ സൂര്യാഘാതങ്ങളെ ഭൂമിക്ക് താങ്ങാനാവുന്നത് ഈ കാന്തിക തരംഗങ്ങള്‍ ഉള്ളത് കൊണ്ടാണ്. അതായത് ഈ ഭൂമിയുടെ അകകാമ്പിലെ ചെറിയ മാറ്റം പോലും തിരിച്ചറിയേണ്ടതുണ്ട്. കാരണം ചെറിയ മാറ്റം പോലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഒരു ദിനത്തില്‍ കാര്യമായ മാറ്റങ്ങള്‍ പോലും ഇതുണ്ടാക്കും. ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ വര്‍ധന തന്നെ ഇതിലൂടെയുണ്ടാവും. ഓരോ ആറ് വര്‍ഷം കൂടുമ്പോഴും ഈ ചലനത്തിന്റെ ഗതി മാറുന്നതായിട്ടാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയുടെ ധ്രുവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തലുകള്‍. ഭൂമിയുടെ അകകാമ്പിലെ ഇത്തരം പ്രത്യേകതകളെ കുറിച്ച് നേരത്തെ പല വിവരങ്ങളും പുറത്തുവന്നിരുന്നു. ഓരോ 8.7 വര്‍ഷം കൂടുമ്പോഴും ഭൂമിയുടെ ചലനത്തില്‍ ഒരു താളം കടന്നുവരുമെന്നാണ് കണ്ടെത്തല്‍. ഈ അകകാമ്പ് ഒരു വശത്തേക്ക് ചെരിഞ്ഞ് ഇരിക്കുകയാണ്. ഇവ അച്ചുതണ്ടില്‍ നിന്ന് സ്ഥാനം തെറ്റിയാണ് നില്‍ക്കുന്നത്. ഇത്തരത്തില്‍ സ്ഥാനം തെറ്റി ചലനം തുടരുന്നുണ്ടെന്നും കണ്ടെത്തലിലുണ്ട്. സാന്ദ്രതാ മാറ്റം അകകാമ്പിന്റെ അതിര്‍ത്തി വരമ്പുകളില്‍ ഉണ്ടായിട്ടുണ്ട്. ഇവ ഭൂമിയുടെ പുറംതോടിനെ ചലനത്തെ സ്വാധീനിക്കാമെന്നാണ് വിലയിരുത്തല്‍.


« PREV
NEXT »

Facebook Comments APPID