BREAKING NEWS
latest

728x90

header-ad

468x60

header-ad

കഴിഞ്ഞ ജന്മം ബുദ്ധ സന്ന്യാസിയെന്ന് പറഞ്ഞ ട്രോൾ വീഡിയോ കണ്ടാണ് പ്രശാന്ത് എന്നെ വിളിച്ചത്: തുറന്നു പറഞ്ഞ് ലെന

Lena About her Wedding: ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന എത്തിയിരുന്നു



Lena About her Wedding: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ  ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന എത്തിയിരുന്നു. 2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുവെന്നുമാണ് ലെന പറഞ്ഞത്. ഇപ്പോഴിതാ പ്രശാന്തിനെ പരിചയപ്പെട്ടത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ലെന.

ട്രോളായി മാറിയ തന്റെ അഭിമുഖം കണ്ടപ്പോഴാണ് പ്രശാന്ത് തന്നെ വിളിച്ചത് എന്നാണ് ലെന പറയുന്നത്. മതം, ആത്മീയത, മാനസികാരോഗ്യം എന്നീ കാര്യങ്ങളെ കുറിച്ച് ലെന ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ ജന്മത്തില്‍ താന്‍ ബുദ്ധ സന്യാസിനിയായിരുന്നു എന്നൊക്കെ ലെന പറഞ്ഞിരുന്നു. ആ വീഡിയോ കണ്ടാണ് പ്രശാന്ത് ലെനയെ വിളിക്കുന്നത്.  മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങൾ പറയുന്നത്.

പ്രശാന്തിനെ പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒരേ വൈബില്‍ ഉള്ളവരാണെന്ന് മനസിലായി. കുടുംബങ്ങള്‍ ആലോചിച്ചാണ് ഞങ്ങള്‍ വിവാഹത്തിലെത്തിയത്. ജാതകം നോക്കിയപ്പോഴും ചേര്‍ച്ചയുണ്ടെന്ന് മനസിലായി. ജനുവരി 17ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പ്രോട്ടക്കോള്‍ പ്രശ്‌നങ്ങള്‍ കൊണ്ടായിരുന്നു വിവാഹത്തെ കുറിച്ച് നേരത്തെ ആരെയും അറിയിക്കാതിരുന്നത് എന്നാണ് ലെന പറയുന്നത്. യൂട്യൂബിലൂടെയാണ് താന്‍ ലെനയെ കണ്ടതെന്നും അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളോട് തനിക്ക് യോജിപ്പായിരുന്നുവെന്നും പ്രശാന്തും വ്യക്തമാക്കി.

കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും 63 വയസിൽ താൻ മരിച്ചുവെന്നും ആ ജീവിതം മുഴുവൻ തനിക്ക് ഓർമ്മയുണ്ടെന്നും ലെന  വൈറലായ അഭിമുഖത്തിൽ പറയുന്നുണ്ട്. ലെനയുടെ വാക്കുകൾ ഇങ്ങനെ: 'ഫിലിം ലൈനിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ലാലേട്ടൻ. ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു. 

2008ൽ തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനിൽ ഞാൻ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മോഹൻലാൽ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാൻ ആവശ്യപ്പെട്ടു. 

ആ ദിവസം തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വർഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറി. കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധസന്യാസി ആയിരുന്നു. 63 വയസിൽ ഞാൻ മരിച്ചു. ആ ജീവിതം മുഴുവൻ എനിക്ക് ഓർമയുണ്ട്....എന്റ ആത്മീയ ഗുരുവായി കാണുന്ന മോഹൻലാലിന് തന്റെ പുസ്തകം കൈമാറി' ലെന പറഞ്ഞു.

« PREV
NEXT »

Facebook Comments APPID