കിലിയന്‍ എംബാപ്പേയ്‌ക്കൊപ്പം ഹാലന്‍ഡിനെയും മുന്നേറ്റനിരയില്‍ അണിനിരത്തുകയാണ് റയലിന്റെ ലക്ഷ്യം. ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ഹാലന്‍ഡിനെ സിറ്റിയില്‍ എത്തിച്ചത് ഏജന്റ് റഫേല പിമെന്റ ആയിരുന്നു. 2027 വരെയാണ് കരാറെങ്കിലും ഈവര്‍ഷം ജൂണില്‍ ഹാലന്‍ഡിന് മറ്റ് ക്ലബുകളുടെ ഓഫറുകള്‍ സ്വീകരിക്കാമെന്ന ഉപാധിയോടെയാണ് റഫേല പിമെന്റ രേഖകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഈ ഉപാധിയിലൂടെ ഹാലന്‍ഡിനെ സ്വന്തമാക്കുകയാണ് റയലിന്റെ ലക്ഷ്യം. റയലില്‍ കളിക്കുക ഹാലന്‍ഡിന്റെയും ആഗ്രഹമാണ്. ഇതോടെ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ് റയലിന്റെ പ്രതീക്ഷ. ഹാലന്‍ഡിനെ വിട്ടുനല്‍കാന്‍ സിറ്റി എത്രതുക ചോദിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനിയുള്ള കാര്യങ്ങള്‍. ഇതോടൊപ്പം എംബാപ്പേ, ഹാലന്‍ഡ്, വിനിഷ്യസ്, ബെല്ലിംഗ്ഹാം, റോഡ്രിഗോ തുടങ്ങിയവര്‍ ഒരുമിച്ച് കളിക്കുമ്പോള്‍ റയല്‍ ശമ്പള ബില്‍ എങ്ങനെ നിയന്ത്രിക്കുമെന്നതും കൗതുകം. സ്പാനിഷ് ലീഗില്‍ ഓരോ ടീമും ശമ്പള ഇനത്തില്‍ ചെലവഴിക്കാവുന്ന തുകയ്ക്ക് നിയന്ത്രണമുണ്ട്.
അതേസമയം, റയലിലേക്ക് ചേക്കാറാനൊരുങ്ങുന്ന എംബാപ്പെ മൂന്ന് ഉപാധികള്‍ മുന്നോട്ടുവച്ചിരുന്നു. 105 ദശലക്ഷം പൗണ്ട് സെനിംഗ് ഓണ്‍ ഫീസ് നല്‍കണമെന്നാണ് എംബാപ്പേയുടെ ഒന്നാമത്തെ ഉപാധി. റയലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നതാരം താനായിരിക്കണം എന്നാണ് രണ്ടാമത്തെ ആവശ്യം. അടുത്ത സീസണില്‍ വിനിഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാമുമായിരിക്കും റയലില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍. ഇവര്‍ക്ക് കിട്ടുന്നതിനെക്കാള്‍ ഇരട്ടിപ്രതിഫലം എംബാപ്പേ ആവശ്യപ്പെടുന്നു
തന്റെ ഇമേജ് റൈറ്റ്സിലൂടെ കിട്ടുന്ന വരുമാനത്തിന്റെ അന്‍പത് ശതമാനം നല്‍കണമെന്നും എംബാപ്പേ റയലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത്തിയഞ്ചുകാരനായ എംബാപ്പേ ക്ലബിനും രാജ്യത്തിനുമായി ആകെ 310 ഗോള്‍നേടിയിട്ടുണ്ട്. ഫ്രാന്‍സിനൊപ്പം ലോകകപ്പ് ഉള്‍പ്പടെ പതിനഞ്ച് ട്രോഫികളും സ്വന്തമാക്കി.
No comments
Post a Comment