BREAKING NEWS
latest

728x90

header-ad

468x60

header-ad

'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടിയിലേക്ക്: തീയതി പുറത്ത്, എപ്പോൾ, എവിടെ കാണാം..

Anweshippin Kandethum OTT release: മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.



Anweshippin Kandethum OTT release: ടൊവിനോ തോമസ് (Tovino Thomas) നായകനായി എത്തിയ അന്വേഷിപ്പിൻ കണ്ടെത്തും (Anweshippin Kandethum) ഒടിടിയിലേക്ക് (OTT). നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.  മാർച്ച് എട്ടിന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും തെന്നിന്ത്യൻ സെൻസേഷൻ സന്തോഷ് നാരായണൻ സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്.

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. തിയേറ്ററിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒരു സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തിരുന്നു. 

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ജിനു വി. എബ്രാഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 'കൽക്കി'ക്കും 'എസ്ര'യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിച്ചിരുന്നു. 

സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ,മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


« PREV
NEXT »

Facebook Comments APPID