പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് ഓരോ വര്‍ഷവും ഉയരുന്നു. ഈ വര്‍ഷം 12500 കോടി ഡോളറാണ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കൂടുതലാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം വരുന്ന രാജ്യം ഇന്ത്യയാണ്. ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ വളരെ പിന്നിലാണ്.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1400 കോടി ഡോളറിന്റെ വര്‍ധനവാണ് ഈ വര്‍ഷം എന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ വലിയ ലാഭമാണ് ഇക്കാര്യത്തില്‍ കൊയ്യുന്നതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ പണം വരുന്നത്, എന്താണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കാരണം എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
125 ബില്യണ്‍ ഡോളര്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കോയിലേക്ക് എത്തുന്ന പ്രവാസി പണം 67 ബില്യണ്‍ ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ള ചൈനയിലേക്ക് 50 ബില്യണ്‍ ഡോളറാണ് എത്തിയത്. 40 ബില്യണ്‍ ഡോളറുമായി ഫിലിപ്പീന്‍സ് നാലാം സ്ഥാനത്തും 24 ബില്യണ്‍ ഡോളറുമായി ഈജിപ്ത് അഞ്ചാം സ്ഥാനത്തുമുണ്ട്.

അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ പ്രവാസി പണം എത്തിയത്. ഇന്ത്യയിലേക്ക് വന്ന പണത്തിന്റെ 36 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍ ഉള്‍പ്പെടയുള്ള ജിസിസി രാജ്യങ്ങളില്‍ നിന്നാണ് പിന്നീട് കൂടുതല്‍ പ്രവാസി പണം വരുന്നത്. 18 ശതമാനം വരും ആറ് ജിസിസി രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി പണം എന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്ത് നിന്ന് കൂടുതല്‍ പണം വരാന്‍ സഹായകമായത് ഇന്ത്യയും യുഎഇയും കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവച്ച കരാറാണ്. പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്താന്‍ അനുമതി നല്‍കുന്നതായിരുന്നു കരാര്‍. പേയ്‌മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചതും നേട്ടമായി. രൂപയിലും ദിര്‍ഹത്തിലും ഇടപാട് നടത്താന്‍ സാധിക്കുന്ന വിധമാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.
ദിര്‍ഹം-രൂപ ഇടപാടുകള്‍ എളുപ്പമാക്കുന്ന കരാറോടെ ഔദ്യോഗിക ചാനല്‍ വഴി ഇടപാടുകള്‍ വര്‍ധിച്ചു. അനൗദ്യോഗിക ഇടപാടുകള്‍ കുറയുകയും ചെയ്തു. അതേസമയം, 2023 പോലെയാകില്ല 2024 എന്ന പ്രവചനങ്ങളുണ്ട്. വരുന്ന വര്‍ഷം ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നു. മാത്രമല്ല, വളര്‍ച്ചാ നിരക്ക് കുറയുമെന്നും കരുതുന്നു. ഇത് പ്രവാസി പണത്തിന്റെ വരവിനെ ബാധിച്ചേക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

No comments
Post a Comment