BREAKING NEWS
latest

728x90

header-ad

468x60

header-ad

'ജാഗ്രത പാലിച്ചാൽ കാശ് കൈയിലിരിക്കും, അല്ലെങ്കിൽ അവർ കൊണ്ടുപോകും'; എടിഎം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ആദ്യ ഒരു മണിക്കൂറിനുള്ളില്‍ വിവരം അറിയിച്ചാല്‍ പണം തിരിച്ചു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു. 


സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്. ജാഗ്രത പാലിച്ചാല്‍ മാത്രമേ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പില്‍ പെട്ടാല്‍ ഉടന്‍ 1930ല്‍ വിളിക്കുക. ആദ്യ ഒരു മണിക്കൂറിനുള്ളില്‍ വിവരം അറിയിച്ചാല്‍ പണം തിരിച്ചു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു. 

എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്: എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന് ആവശ്യമായ പിന്‍ നമ്പര്‍ എവിടെയും എഴുതി സൂക്ഷിക്കാന്‍ പാടില്ല. പിന്‍ നമ്പര്‍ ഓര്‍മ്മയില്‍ മാത്രം സൂക്ഷിക്കുന്നതാണ് ഉചിതം. നിശ്ചിത ഇടവേളകളില്‍ പിന്‍ നമ്പര്‍ മാറ്റണം. നമ്പര്‍ മറ്റാരെങ്കിലും മനസിലാക്കി എന്ന് സംശയം തോന്നിയാലും പിന്‍ നമ്പര്‍ മാറ്റുക. പെട്ടെന്ന് ഓര്‍ത്തിരിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതുമായ നമ്പറുകള്‍ പിന്‍ നമ്പറാക്കരുത്. വാഹനത്തിന്റെ നമ്പര്‍, ജനനത്തീയതി എന്നിവയും പിന്‍ നമ്പര്‍ ആക്കരുത്. കടകളിലും എടിഎം കൗണ്ടറുകളിലും കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അപരിചിതരുടെ സഹായം തേടാന്‍ പാടില്ല. എടിഎം കൗണ്ടറില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അല്ലാതെ മറ്റാരും ഉണ്ടാകുന്നത് ഉചിതമല്ല, മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. എടിഎം പിന്‍ നമ്പര്‍, കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ, കാര്‍ഡ് വെരിഫിക്കേഷന്‍ കോഡ്, കാര്‍ഡ് വെരിഫിക്കേഷന്‍ ഡിജിറ്റ്, ഒടിപി മുതലായവ ഒരു കാരണവശാലും ആരുമായി പങ്കുവയ്ക്കരുത്. ബാങ്ക് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടില്ലെന്ന് മനസിലാക്കണം. കാലാവധി കഴിഞ്ഞാല്‍ എടിഎം കാര്‍ഡ് മുറിച്ച് നശിപ്പിക്കണം. എടിഎം ഇടപാടുകളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കിനെയോ കസ്റ്റമര്‍ കെയര്‍ നമ്പറിലോ ബന്ധപ്പെടുക. 

പി-ഹണ്ട്: പത്തുപേര്‍ പിടിയില്‍

സൈബര്‍ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 10 പേര്‍ അറസ്റ്റിലായി. പി - ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാള്‍ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേര്‍ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

« PREV
NEXT »

Facebook Comments APPID