FIFA World Cup: യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന ലോകകപ്പിൽ 48 ടീമുകളാണ് പങ്കെടുക്കുന്നത്.
FIFA World Cup: 2026 ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിൻറെ ഫൈനൽ (2026 World Cup final) മത്സരത്തിന് ജൂലൈ 19ന് യുഎസ്എയിലെ ന്യൂ ജഴ്സിയിലുള്ള (New Jersey) മെറ്റ്ലൈഫ് സ്റ്റേഡിയം വേദിയാകും. ജൂൺ 11നാണ് ഉദ്ഘാടന മത്സരം. മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിത്തിലാണ് മത്സരം. യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന ലോകകപ്പിൽ 48 ടീമുകളാണ് പങ്കെടുക്കുന്നത്.
39 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് 16 സ്റ്റേഡിയങ്ങളിലായി നടക്കുക. അറ്റ്ലാൻറയിലും ഡല്ലാസിലുമായാണ് സെമി ഫൈനൽ മൽസരങ്ങൾ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മൽസരം മയാമിയിൽ നടക്കും. മൂന്നാം തവണയാണ് മോക്സികോ ലോകകപ്പിന് വേദിയാകുന്നത്. 1970, 1986 ലോകകപ്പുകൾ മെക്സിക്കോയിലായിരുന്നു. 1994ൽ യുഎസും വേദിയായി. ടൊറൻ്റോ, മെക്സിക്കോ സിറ്റി, ലോസ് ഏഞ്ചൽസ് എന്നിവ അതത് ദേശീയ ടീമുകളുടെ ഉദ്ഘാടന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.
2010-ൽ തുറന്ന 82,500 പേർക്ക് ഉൾക്കൊള്ളാവുന്ന ഓപ്പൺ എയർ സ്റ്റേഡിയം, 2016-ൽ കോപ്പ അമേരിക്ക സെൻ്റനാരിയോ ഫൈനലിന് ആതിഥേയത്വം വഹിച്ചിരുന്നു. മത്സരങ്ങളുടെ കിക്കോഫ് സമയം ഫിഫ പ്രഖ്യാപിച്ചിട്ടില്ല.
No comments
Post a Comment