BREAKING NEWS
latest

728x90

header-ad

468x60

header-ad

കേരളത്തിൽ മൂന്ന് മാസത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേര്‍; കൂടുതൽ പേരെ കൊന്നത് ആനകൾ

 ഗാഡ്ഗിൽ റിപ്പോർ‍ട്ടിന്റെ കാലത്തുണ്ടായ ജനവിധി ഒരു സൂചനയാണെങ്കിൽ ഇത്തവണ ഇടുക്കിയിലും വയനാട്ടിലും ജനവികാരം പുറത്ത് വരും


കോഴിക്കോട്: കേരളത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ  വന്യജീവികൾ കൊന്നത് 15 പേരെ. വയനാട് വാകേരിയിൽ ഡിസം 9ന്  പ്രജീഷെന്ന ചെറുപ്പക്കാരന്റെ കടുവയാണ് കൊലപ്പെടുത്തിയത്. പിന്നീടും പല തവണ കടുവയുടെ ആക്രമണം ഇവിടെ നടന്നു. കാട്ടാന ആക്രമണത്തിൽ മാത്രം കേരളത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊല്തപ്പെട്ടത് ഒൻപത് പേരാണ്. ഇടുക്കിയിൽ അഞ്ച് പേരും വയനാട്ടിൽ മൂന്ന് പേരും ഈ കാലയളവിൽ കൊല്ലപ്പെട്ടു. കേരളത്തിന്റെ മലയോരമേഖല ഭയത്തിന്റെ പിടിയിലാണ്. ആനയും കുരുങ്ങും പന്നികളെയും പേടിച്ച് ഹൈറേഞ്ചുകളിലെ കൃഷിയും ഏറെക്കൂറെ അവസാനിപ്പിച്ച നിലയാണ്. പൂർവ്വികർ അധ്വാനിച്ച് പൊന്നാക്കിയ മണ്ണ് വിട്ട് കർഷകർ മലയിറങ്ങുകയാണ്. 

മരിച്ചവര്‍
ജനു 8 . ഇടുക്കി പൂപ്പാറയിലെ  പരിമളം, 
ജനു 24 മൂന്നാറിലെ പോൾ രാജ്
ജനു 26  ചിന്നക്കനാലിലെ  സൗന്ദർരാജൻ
ജനു 31 വയനാട്  തോൽപെട്ടി യിലെ ലക്ഷ്മണൻ
ഫെബ്രു 10  മാനന്തവാടി പടമലയിലെ  അജീഷ്
ഫെബ്രു 16 വയനാട് കുറുവയിലെ ജീവനക്കാരൻ  പോൾ  വി പി
ഫെബ്രു 26 ഇടുക്കി മുന്നാറിലെ സുരേഷ് കുമാർ
മാർച്ച് 4  ഇടുക്കി കാഞ്ഞിരവേലിയിലെ  ഇന്ദിരാ രാമക‍ൃഷ്ണൻ
മാർച്ച് 5 തൃശൂർ വാഴച്ചാലിലെ വൽസ

കോഴിക്കോട് തിരുവമ്പാടിയിൽ കരടിയുടെ ആക്രമണത്തിൽ  ജിനേഷ് മരിച്ചത് ജനു 16ന് . കോഴിക്കോട്ടെ കക്കയത്ത് കാട്ടുപോത്ത് എബ്രഹാമെന്ന വൃദ്ധനെ കാട്ടുപോത്ത് കുത്തിക്കൊന്നത്  മാർച്ച് അഞ്ചിനായിരുന്നു. കാട്ടു പന്നിയടക്കമുള്ള വന്യജീവികളുടെ  അക്രമണത്തിൽ  പരിക്കേറ്റത് ഇതിന്റെ ഇരട്ടിയലധികം പേ‍ർക്കാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിലും ഇടുക്കിയിലും അടക്കമുള്ള  മണ്ഡലങ്ങളിൽ പ്രധാന ചർച്ചാ വിഷയം വന്യജീവികളുടെ ആക്രമണമാണ്. ഗാഡ്ഗിൽ റിപ്പോർ‍ട്ടിന്റെ കാലത്തുണ്ടായ ജനവിധി ഒരു സൂചനയാണെങ്കിൽ ഇത്തവണ ഇടുക്കിയിലും വയനാട്ടിലും ജനവികാരം പുറത്ത് വരും. കോഴിക്കോടും പാലക്കാട്ടും അതിന്റെ അലയൊലികളുണ്ടാകും. 


« PREV
NEXT »

Facebook Comments APPID