BREAKING NEWS
latest

728x90

header-ad

468x60

header-ad

ടൈം ടേബിൾ നൽകി, അഡ്മിറ്റ് കാർഡും; പക്ഷേ പരീക്ഷ മറന്ന് സർവകലാശാല

 

University forgets conduct exam: സമീപ ജില്ലകളിൽ നിന്നടക്കം വിദ്യാർഥികൾ സർവകലാശായിലെത്തിയപ്പോഴാണ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് അറിഞ്ഞത്

.


അഡ്മിറ്റ് കാർഡുകൾ നൽകിയിട്ടും പരീക്ഷ നടത്താൻ മറന്ന് മധ്യപ്രദേശിലെ ജബൽപൂരിലെ ഒരു സർവകലാശാല(Jabalpur University). ടൈംടേബിൾ പുറത്തിറക്കിയ ശേഷമാണ് സർവകലാശാല വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ(Admit card) നൽകിയത്. എന്നാൽ ഒരു വിഷയത്തിന് പരീക്ഷ(examination) നടത്താൻ മറന്നുപോവുകയായിരുന്നു. റാണി ദുർഗാവതി സർവകലാശാലയിലെ എംഎസ്‌സി കംപ്യൂട്ടർ സയൻസ് കോഴ്‌സ് വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതാൻ കഴിയാതെ വന്നത്.  ഇവരോട് പരീക്ഷ നടത്താനാകില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. 

സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സർവകലാശാലയിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതോടെ സർവകലാശാലാ ഭരണകൂടം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 

എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ഒന്നാം സെമസ്റ്റർ പരീക്ഷയുടെ  ടൈംടേബിൾ സർവകലാശാല ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. സമീപ ജില്ലകളിൽ നിന്നടക്കം വിദ്യാർഥികൾ സർവകലാശായിലെത്തിയപ്പോഴാണ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് അറിഞ്ഞത്.

« PREV
NEXT »

Facebook Comments APPID