ഒന്നാംവർഷ വിദ്യാർഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണെന്നും ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും മുൻ പിടിഎ പ്രസിഡന്റ് പറഞ്ഞു.
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് നിർണായക വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. എസ്എഫ്ഐയുടെ അക്രമം ക്യാമ്പസിലും ഹോസ്റ്റലിലും പതിവായിരുന്നു എന്നും ഇത് തടയാൻ സിസിടിവി സ്ഥാപിച്ചിരുന്നു എന്നും മുൻ പിടിഎ പ്രസിഡണ്ട് വ്യക്തമാക്കി. എന്നാൽ എസ്എഫ്ഐക്കാർ സിസിടിവി ക്യാമറ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഒന്നാംവർഷ വിദ്യാർഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണെന്നും ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും മുൻ പിടിഎ പ്രസിഡന്റ് പറഞ്ഞു.
No comments
Post a Comment