ഓട്ടിസം രോഗബാധിതനായ ഇമ്മാനുവലിൻ്റെ ഇരട്ട സഹോദരി എറിക്കയെ സ്കൂളിൽ നിന്നും വീട്ടിലേക്ക് ഇറക്കാൻ സ്കൂൾ ബസ് എത്തിയപ്പോഴായിരുന്നു അപകടം.
കൽപ്പറ്റ: കൂടപ്പിറപ്പിനെ സ്കൂൾ ബസ്സിൽ നിന്നും കൂട്ടാൻ ബസ്സിന് അടുത്തേക്ക് എത്തിയ എൽകെജി വിദ്യാർത്ഥി ബസ്സിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിന്‍റെ ഞെട്ടലിലാണ് പള്ളിക്കുന്ന് ഗ്രാമം. വയനാട് ജില്ലയിലെ പള്ളിക്കുന്ന് മൂപ്പൻകാവ് പുലവേലിൽ ജിനോ സോസ് - അനിത ദമ്പതകളുടെ ഇളയ മകൻ ഇമ്മാനുവൽ ആണ് മരിച്ചത്. കണിയാമ്പറ്റ ഗവ. എൽ.പി സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഓട്ടിസം രോഗബാധിതനായ ഇമ്മാനുവലിൻ്റെ ഇരട്ട സഹോദരി എറിക്കയെ സ്കൂളിൽ നിന്നും വീട്ടിലേക്ക് ഇറക്കാൻ സ്കൂൾ ബസ് എത്തിയപ്പോഴായിരുന്നു അപകടം. വിളമ്പുകണ്ടം കാർമ്മൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായ എറിക്കയെ ഇറക്കുന്നതിനിടെ ഇമ്മാനുവൽ വീട്ടിൽ നിന്നും ഇറങ്ങി സ്കൂൾ ബസ്സിന് അടുത്തെത്തുകയായിരുന്നു.
എന്നാൽ കുട്ടി വന്നതറിയാതെ അബദ്ധത്തിൽ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം. കുട്ടിയെ ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മറ്റുസഹോദരങ്ങൾ : എയ്ഞ്ചൽ ട്രീസ, ആൽവിൻ ജോസ്.
No comments
Post a Comment