എന്നാല്‍ അവസാനവട്ട പിച്ച് പരിശോധനക്ക് ശേഷം ടീമിന്‍റെ സന്തുലനം നിലനിര്‍ത്താന്‍ രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമെന്ന തീരുമാനത്തില്‍ ഇംഗ്ലണ്ട് ടീം മാനേജ്മെന്‍റ് എത്തി.
ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ കളിച്ച ഒലി റോബിന്‍സണെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പേസര്‍ മാര്‍ക് വുഡ് തിരിച്ചെത്തി. സ്പിന്നര്‍മാരായി ഷുയൈബ് ബഷീറും ടോം ഹാര്‍ട്‌ലിയും പ്ലേയിംഗ് ഇലവനില്‍ തുടരും.
ധരംശാലയിലെ തണുപ്പുള്ള കാലവാസ്ഥയില്‍ മൂന്നാമത് ഒരു പേസറെ കൂടി ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രണ്ട് സ്പിന്നര്‍മാരെ നിലനിര്‍ത്താന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു. ഹിമാചല്‍പ്രദേശും ഡല്‍ഹിയും തമ്മില്‍ രഞ്ജി ട്രോഫി മത്സരം കളിച്ച പിച്ചില്‍ തന്നെയാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റും കളിക്കുന്നത്. ഹിമാചല്‍-ഡല്‍ഹി മത്സരത്തില്‍ വീണ 40 വിക്കറ്റില്‍ 36ഉം സ്വന്തമാക്കിയത് പേസര്‍മാരായിരുന്നു.
എന്നാല്‍ അവസാനവട്ട പിച്ച് പരിശോധനക്ക് ശേഷം ടീമിന്‍റെ സന്തുലനം നിലനിര്‍ത്താന്‍ രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമെന്ന തീരുമാനത്തില്‍ ഇംഗ്ലണ്ട് ടീം മാനേജ്മെന്‍റ് എത്തി. റാഞ്ചി ടെസ്റ്റില്‍ 70 ഓവറുകള്‍ എറിഞ്ഞ ഷുയൈബ് ബഷീറിന് കൈവിരലില്‍ പരിക്കേറ്റിരുന്നു. ഇംഗ്ലണ്ടിന്‍റെ അവസാന പരിശീലന സെഷനില്‍ ബഷീര്‍ പങ്കെടുത്തിരുന്നുമില്ല. എന്നാല്‍ വയറിന് അസുഖമായതിനാലാണ് ബഷീറും റോബിന്‍സണും അവസാന പരിശീലന സെഷനില്‍ പങ്കെടുക്കാതിരുന്നതെന്ന് ഇംഗ്ലണ്ട് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ അടുത്ത മൂന്ന് ടെസ്റ്റിലും ജയിച്ച് ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ്, ടോം ഹാർട്ട്ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ,ഷോയൈബ് ബഷീർ.
No comments
Post a Comment