ഉറങ്ങിക്കിടക്കുയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു. കുട്ടിയുടെ സ്വർണാഭരണങ്ങൾ കവർന്ന ശേഷമാണ് വഴിയിൽ ഉപേക്ഷിച്ചത്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം.
10 വയസ്സുള്ള പെൺകുട്ടിയെയാണ് തട്ടികൊണ്ടു പോയത്. കുട്ടിയുടെ അച്‌ഛനും വല്യച്‌ഛനും പുലർച്ചെ 2.30ന് പശുവിനെ കറക്കനായി പുറത്തു പോയിരുന്നു. ഈ സമയത്താണ് മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്തത്.
വീട്ടിൽ നിന്നു 800 മീറ്റർ അകലെ വഴിയിൽ ഉപേക്ഷിച്ച കുട്ടി അടുത്ത വീട്ടിലെത്തി വീട്ടുകാരോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. 2.30ന് പശുവിനെ കറക്കനായി പോയി 3.30ന് വീട്ടിനകത്ത് എത്തിയപ്പോഴാണ് മുറിയിൽ മകൾ ഇല്ലെന്ന വിവരം അറിഞ്ഞതെന്ന് അച്‌ഛൻ പറയുന്നു. വീടിൻ്റെ അടുക്കള വാതിൽ തുറന്നു നിലയിലായിരുന്നു. വീട് മുഴുവൻ അന്വേഷിച്ചിട്ടും മകളെ കണ്ടില്ല.
വിവരമറിഞ്ഞ് അയൽവാസികളും നാട്ടുകാരും അന്വേഷണം തുടങ്ങി. ഒരു മണിക്കൂർ നേരം അന്വേഷണം പിന്നിട്ടപ്പോഴാണ് ഫോണിലേക്ക് കോൾ വന്നത്. മകൾ കയറിച്ചെന്ന വീട്ടിലെ ആളാണ് ഫോൺ വിളിച്ചത്. മകൾ വീട്ടുകാരോട് സംഭവം പറഞ്ഞ ശേഷം നമ്പർ കൊടുക്കുകയായിരുന്നു. ഉടൻ തന്നെ സ്‌ഥലത്തെത്തി മകളെ കൂട്ടി വരികയായിരുന്നുവെന്ന് അച്‌ഛൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
No comments
Post a Comment