ഘാട്കോപ്പറിലെ ചെഡ്‌ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥഥാപിച്ച പരസ്യ ബോർഡ് തകർന്നുണ്ടായ അപകടത്തിൽ മരണം 14 ആയി. പരുക്കേറ്റവരുടെ എണ്ണം 60 ആയി. പെട്രോൾ പമ്പിന് എതിർവശത്തായി സ്ഥാപിച്ച പരസ്യബോർഡാണു തകർന്നുവീണത്.
പമ്പിലുണ്ടായിരുന്ന നിരവധി കാറുകളുടെ മുകളിലേക്കാണ് ബോർഡിൻ്റെ ലോഹ ചട്ടക്കൂട് വീണത്. അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി എൻഡിആർഎഫ് സംഘം സ്ഥലത്തു തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
ആളുകളെ രക്ഷപ്പെടുത്തുന്നതാണ് പ്രധാനമെന്നും പരുക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
No comments
Post a Comment