ഐഫോണ്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ആരാധകര്‍ക്ക് സുവര്‍ണാവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്. ഐഫോണ്‍ 15 പ്ലസ്, 15 പ്രൊ, 15 പ്രൊ മാക്‌സ് എന്നീ മോഡലുകള്‍ക്കും ആമസോണ്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി വേരിയന്റിന് കിടിലന്‍ ഡിസ്‌കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്.
8901 രൂപയാണ് ഐഫോണ്‍ പതിനഞ്ചിന്റെ ബേസ് മോഡലിന് കുറഞ്ഞിരിക്കുന്നത്. 79900 രൂപയ്ക്കാണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തത്. ഇപ്പോഴത് 70999 രൂപയ്ക്ക് വാങ്ങാനാവും. ചില ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ കാത്ത് നാലായിരം രൂപയുടെ മറ്റൊരു ഡിസ്‌കൗണ്ടുമുണ്ട്. ഇതോടെ 66999 രൂപയ്ക്ക് ഈ കിടിലന്‍ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന്‍ സാധിക്കും.
6.1 ഇഞ്ച് ഡിസ്‌പ്ലേ, 48 മെഗാപിക്‌സല്‍ ക്യാമറ, എ16 ബയോണിക് ചിപ്പ് എന്നിവയെല്ലാം ചേരുന്ന കിടിലന്‍ പെര്‍ഫോമന്‍സ് ഫോണാണ് ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച്. നിലവില്‍ വിപണിയില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണെന്നും ഇതിനെ വിശേഷിപ്പിക്കാം. ക്യാമറയില്‍ ഏറ്റവും മികവും ഈ ഐഫോണിനാണ്. ഐഫോണ്‍ പതിനഞ്ച് പ്ലസിനും കിടിലന്‍ ഡിസ്‌കൗണ്ട് ഇപ്പോള്‍ ലഭ്യമാണ്. 15 പ്ലസിന്റെ 128 ജിബി സ്റ്റോറേജ് വേര്‍ഷന് ഇപ്പോള്‍ 9400 രൂപയുടെ ഡിസ്‌കൗണ്ടാണ് ആമസോണ്‍ ഇപ്പോള്‍ നല്‍കുന്നത്. 89900 രൂപയാണ് ഈ ഫോണിന്റെ ലോഞ്ചിംഗ് പ്രൈസ്. എന്നാല്‍ ഡിസ്‌കൗണ്ട് വരുന്നതോടെ 80599 രൂപയ്ക്ക് നിങ്ങള്‍ക്ക് ഈ ഫോണ്‍ സ്വന്തമാക്കാനാവും.
ആമസോണില്‍ ചില ബാങ്ക് കാര്‍ഡുകള്‍ക്കും ഓഫര്‍ നല്‍കുന്നുണ്ട്. നാലായിരം രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. അതിലൂടെ വലി 76590 ആയും കുറയും. 6.7 ഇഞ്ചിന്റെ കിടിലന്‍ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 48 മെഗാ പിക്‌സല്‍ ക്യാമറയും ഇതിനുണ്ട്. ഗംഭീര ചിത്രങ്ങളും വീഡിയോ എക്‌സ്പീരിയന്‍സും ഇതില്‍ ലഭ്യമാവും. ആപ്പിളിന്റെ ഏറ്റവും കിടിലന്‍ ഫോണുകളില്‍ ഒന്നായ ഐഫോണ്‍ 15 പ്രൊയ്ക്കും ഇപ്പോള്‍ ഡിസ്‌കൗണ്ടുണ്ട്. 128 ജിബി വേരിയന്റിനാണ് ഡിസ്‌കൗണ്ട്. 1,34900 രൂപയാണ് ഐഫോണ്‍ പതിനഞ്ച് പ്രൊയുടെ വില. ഡിസ്‌കൗണ്ട് വരുന്നതോടെ 1,27990 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. ബാങ്ക് ഓഫറായി 3000 രൂപയും ലഭിക്കും. ഈ ഫോണിന് 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ബയോണിക് എ17 പ്രൊ ചിപ്പും ഇതിലുണ്ട്. ഗംഭീരമായ ക്യാമറാ അനുഭവവും ഈ ഫോണ്‍ നല്‍കും.
No comments
Post a Comment