BREAKING NEWS
latest

728x90

header-ad

468x60

header-ad

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു; ഇന്നലെയും ഇന്നുമായി കുറഞ്ഞത് 1500 രൂപ.

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ഏറെ നാള്‍ക്ക് ശേഷമാണ് വില ഇത്രയും കുറയുന്നത്. പവന് 720 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
 ഇന്നലെയും ഇന്നുമായി 1500 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ കുറവ് വന്നിട്ടുള്ളത്. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പവന് 53000 ത്തിന് അടുത്തേക്ക് എത്തിയത് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തയാണ്.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 53120 രൂപയാണ്. 720 രൂപ കുറഞ്ഞത് ആഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാണ്. മാത്രമല്ല, സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. സ്വര്‍ണം വില്‍ക്കാനുള്ളവര്‍ക്ക് അല്‍പ്പം കൂടി കാത്തിരിക്കാം. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ കുറഞ്ഞ് വില 6,640 രൂപയായി.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നത്. ഈ മാസം നാല് തവണ 54,720 രൂപ നിരക്കിലും വ്യാപാരം നടന്നിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
« PREV
NEXT »

Facebook Comments APPID