BREAKING NEWS
latest

728x90

header-ad

468x60

header-ad

പോർഷേ അപകടം:പ്രതിയായ 17ക്കാരന്റെ അമ്മയും അറസ്റ്റിൽ.

പോര്‍ഷെ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് പേർ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ 17കാരന്‍റെ അമ്മയും അറസ്റ്റില്‍.
രക്ത സാമ്ബിളില്‍ കൃത്രിമം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് ശിവാനി അഗർവാള്‍ അറസ്റ്റിലായത്.
അപകടം നടക്കുന്ന സമയത്ത് മകന്‍ മദ്യപിച്ചില്ലെന്ന് വരുത്തിതീര്‍ക്കുന്നതിനായി രക്തസാമ്ബിളുകള്‍ നീക്കം ചെയ്ത് പകരം സ്വന്തം രക്തസാമ്ബിളുകള്‍ സമര്‍പ്പിച്ചതായി പൂന പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

അപകടത്തിനു മുൻപ് ബാറില്‍ നിന്ന് മദ്യപിച്ച 17കാരന്‍റെ രക്തസാമ്ബിളില്‍ മദ്യത്തിന്‍റെ അംശമില്ലെന്ന് മെഡിക്കല്‍ റിപ്പോർട്ട് വന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് പ്രതിയെ രക്ഷിക്കാൻ സമ്ബന്ന കുടുംബം നടത്തിയ ഗൂഡാലോചന ഒന്നൊന്നായി പുറത്തുവന്നത്.
രക്തസാമ്ബിളില്‍ കൃത്രിമം തെളിഞ്ഞതോടെ ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും ശിവാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജുവനൈല്‍ ഹോമില്‍ കഴിയുന്ന പതിനേഴുകാരന്‍റെ കസ്റ്റഡി കാലാവധി അടുത്ത ബുധനാഴ്ച തീരാനിരിക്കെയാണ് നടപടി.

നേരത്തെ, കുറ്റമേല്‍ക്കാൻ കുടുംബ ഡ്രൈവറെ നിർബന്ധിച്ചെന്ന പരാതിയില്‍ പ്രതിയുടെ അച്ഛൻ വിശാല്‍ അഗർവാളിനെയും മുത്തച്ഛൻ സുരേന്ദ്ര അഗർവാളിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ജുഡീഷല്‍ കസ്റ്റഡിയിലാണുള്ളത്.
മേയ് 19നാണ് പൂനയെ നടുക്കിയ ദാരുണമായ വാഹനാപകടമുണ്ടായത്. കല്യാണി നഗറില്‍ മദ്യപിച്ചെത്തിയ പതിനേഴുകാരൻ ഓടിച്ച പോര്‍ഷെ കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച്‌ രണ്ട് എൻജിനിയർമാർ കൊല്ലപ്പെടുകയായിരുന്നു.
« PREV
NEXT »

Facebook Comments APPID