20-ാം വാർഡ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ചെയർമാനാൻ നാസർപനച്ചിയുടെ നിർദ്ദേശമനുസരിച്ച് 14-5-2024ൽ എരുമേലി ഗ്രാമപഞ്ചായത്ത് ഹാളിൽ കൂടിയ വാർഷികയോഗം സഞ്ചാരസാഹിത്യകാരൻ രവീന്ദ്രൻ എരുമേലി ഉദ്ഘാടനം ചെയ്തു.
പൊതുപ്രവർത്തകൻ സലീം കണ്ണങ്കര അദ്ധ്യക്ഷതവഹിച്ചു. അബ്ദുൾ ലത്തീഫ് എല്ലാവരെയും സ്വാഗതം ചെയ്തു.
മോട്ടിവേഷൻ സ്പീക്കറും സൈക്യാട്രിസ്റ്റ് കൗൺസിലറും കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ രശ്മിരാജ് ക്ലാസ് നയിച്ചു.
മേജർ എം.ജി വർഗീസ്, വാവർ മെമ്മോറിയൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഫൗസിയ അസീസ്, പി.പി.ലത്തീഫ്, പി.കെ. റസാക്ക് ബാബു വട്ടോം കുഴി, ഐഷാ ബീവി , രേഷ്മമധു, തസ്നിസാജുദീൻ , അബ്ദുൽ അസീസ് നിർന്നൽ പുരയിടം,പി.പി അബ്ദുൽ ലത്തിഫ് പയ്യം പള്ളി എന്നിവർ പ്രസംഗിച്ചു. യോഗാ സംസ്ഥാന - ദേശീയ താരം രേവതി രാജേഷിൻ്റെ യോഗാഭ്യാസ പ്രകടനവും നടന്നു.
എസ് എസ് എൽ സി - +2 ഫുൾ എ + മാർക്ക് വാങ്ങിയ വിവിധ സ്കൂളുകളിലെ 16 കുട്ടികൾക്ക് പുരസ്കാരവും ക്യാഷ് അവാർഡും നൽകി. വാർഡിൽ നൂറ് ശതമാനം കുട്ടികൾ വിജയിച്ച വാവർമെമ്മോറിയൽ ഹൈസ്കൂൾ, ദേവസ്വം ബോർഡ് ഹൈസ്കൂൾ പ്രത്യേക പുരസ്കാരത്തിനർഹരായി.
No comments
Post a Comment