എരുമേലി ഗ്രാമപഞ്ചായത്തിൽ 7ാം വാർഡ് ചരള മഹിളാ കുടുംബശ്രീ 26-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹിള കുടുംബശ്രീ പ്രസിഡൻ്റ് ഷൈമാം നൈസാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സീനത്ത് നാസർ എല്ലാവരെയും സ്വാഗതം ചെയ്തു.
സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രവീന്ദ്രൻ എരുമേലിയെ കുടുംബശ്രീക്ക് വേണ്ടി എസ്.എസ്.എൽ സി ക്ഫുൾ A+ മാർക്ക് വാങ്ങിയ അക്മൽ നൈസാം പൊന്നാട അണിയിച്ച് സ്വീകരിച്ചു. സഞ്ചാര സാഹിത്യകാരനും കവിയുമായ രവീന്ദ്രൻ എരുമേലി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ അംഗങ്ങളുടെ കുടുംബത്തിൽ നിന്നുംഎസ്. എസ്.എൽ.സിക്ക് ഫുൾ A+ മാർക്ക് വാങ്ങിയ അമൽ അഹമ്മദ്,ഉയർന്ന മാർക്ക് കരസ്ഥമാക്കിയറിയാനാ റഫീക്ക്, അക്മൽ നൈസാം എന്നിവർക്ക് കുടുംബശ്രീ വക മെമൻ്റോയും ക്യാഷ് അവാർഡും രവീന്ദ്രൻ എരുമേലി സമ്മാനിച്ചു.
കുടുംബശ്രീ അംഗങ്ങൾ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. സീനത്ത് പതാലിൽ,സൈമാ ബീഗം എന്നിവർ പ്രസംഗിച്ചു.
No comments
Post a Comment