പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. പവന്റെ വില 53,360 രൂപയായാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഔണ്‍സിന് 2388 ഡോളറാണ് സ്പോട്ട് ഗോള്‍ഡിന്റെ വില.
അതേസമയം, 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. ഗ്രാമിന് 5540 രൂപയായാണ് 18 കാരറ്റ് സ്വർണ്ണത്തിന്റെ വില കുറഞ്ഞത്. യു.എസിലെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് പുറത്തുവരും. ഇത് ഫെഡറല്‍ റിസർവിന്റെ പലിശകുറക്കല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷ. ഇത് സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
No comments
Post a Comment