BREAKING NEWS
latest

728x90

header-ad

468x60

header-ad

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാൾ; പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ല

 


മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാൾ. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളുണ്ടാകില്ല. രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ട് ശനിയാഴ്ച്‌ച എട്ടു വർഷം പൂർത്തിയാവുകയാണ്.


1945 മേയ് 24നാണ് കണ്ണൂർ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയൻ ജനിച്ചത്. ശാരദാ വിലാസം എൽപി സ്‌കൂളിലും പെരളശ്ശേരി ഗവ. ഹൈസ്‌കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണൻ കോളജിൽ ബിഎ ഇക്കണോമിക്‌സിനു പഠിക്കുമ്പോൾ കേരള സ്‌റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി.


1964 ൽ കെഎസ്എഫ് സംസ്‌ഥാന കമ്മിറ്റിയംഗമായി. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് യുവജന പ്രസ്‌ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസ്വൈഎഫ് സംസ്‌ഥാന പ്രസിഡൻ്റായി. 1967 ൽ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1968ൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1972 ൽ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ൽ സംസ്‌ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.


ചടയൻ ഗോവിന്ദൻ്റെ മരണത്തെ തുടർന്ന് മന്ത്രിപദം ഉപേക്ഷിച്ച് 1998 സെപ്റ്റംബർ 25ന് പാർട്ടി സെക്രട്ടറിയായി. അതിനുശേഷം കണ്ണൂരിലും മലപ്പുറത്തും കോട്ടയത്തും നടന്ന സ്‌റ്റേറ്റ് കോൺഫറൻസിൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നു പൊളിറ്റ് ബ്യൂറോ അംഗവുമായി. 2016ലാണ് ആദ്യ പിണറായി സർക്കാർ അധികാരമേൽക്കുന്നത്.


ഔദ്യോഗിക രേഖകളിൽ 1944 മാർച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ശരിയായ ജനനത്തീയതി മേയ് 24നാണെന്ന് ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിൻ്റെ തലേന്നാണ് പിണറായി വിജയൻ വെളിപ്പെടുത്തിയത്.




« PREV
NEXT »

Facebook Comments APPID