എരുമേലി തുണ്ടിയിൽ ശ്രീകല കോവിഡ് കാലത്ത് വീട്ടിലിരുന്ന് പരിശീലിച്ച കരകൗശല വിരുതാണ് നെറ്റിപ്പട്ട നിർമ്മാണം. പ്രതിമാസം നല്ലൊരു വരുമാനം നെറ്റിപ്പട്ട വില്പനയിലൂടെ ശ്രീകലയ്ക്ക് ലഭിക്കുന്നുണ്ട്. പകൽ സമയം വെറുതെ കളയുന്ന വീട്ടമ്മമാർക്ക് ശ്രീകല ഒരു മാതൃക തന്നെ.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഓവർസീയറായ ഭർത്താവ് ടി.ഡി പ്രമോദും മക്കൾ വിഷ്ണു പണിക്കരും ഗോകുൽ പണിക്കരും ശ്രീകലയ്ക്ക് മികച്ച പിന്തുണയും നല്കുന്നു
No comments
Post a Comment