ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ, ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ, ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി, വിവിധ വ്യക്തികൾ തുടങ്ങിയവരാണു സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, പരിഷ്കരണത്തില്‍ ഡ്രൈവിങ് സ്കൂളുകള്‍ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിനു മുന്നില്‍ വിവാദ സര്‍ക്കുലര്‍ കത്തിച്ചു കഞ്ഞിവച്ചാണ് സംഘടനകള്‍ പ്രതിഷേധിക്കുന്നത്.
ടെസ്റ്റ് ബഹിഷ്കരണം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍. എന്നാല്‍ പരിഷ്കരണവുമായി മുന്നോട്ടു പോകാനാണു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദ്ദേശം. സ്കൂൾ ഉടമകൾക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന ചില നിർദ്ദേശങ്ങൾ പിൻവലിച്ചു എന്നും അതിനാൽ സമരം അനാവശ്യമെന്നുമാണു മന്ത്രിയുടെ നിലപാട്.
No comments
Post a Comment