BREAKING NEWS
latest

728x90

header-ad

468x60

header-ad

'ആവേശം' മോഡൽ ഗുണ്ടാ പാർട്ടി; കാപ്പ പ്രതികൾ ഇക്കൂട്ടത്തിലുണ്ടെങ്കിൽ കൂടുതൽ നടപടികളിലേക്ക് പോകുമെന്ന് പൊലീസ്.

തൃശ്ശൂരിലെ ആവേശം മോഡൽ ഗുണ്ടാ പാർട്ടിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് ഇടപെടൽ. കാപ്പ ചുമത്തപ്പെട്ട പ്രതികൾ ആരെങ്കിലും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ കഞ്ചാവ് കേസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് സ്ഥിതിഗതികൾ വിശദമായി പരിശോധിക്കും.
കാപ്പ പ്രതികൾ ഇക്കൂട്ടത്തിലുണ്ടോ എന്ന കാര്യമാണ് പ്രധാനമായി പരിശോധിക്കുന്നത്. അങ്ങനെയെങ്കിൽ കൂടുതൽ നടപടികൾ പോലീസ് സ്വീകരിക്കും. പാർട്ടിയുടെ റീൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. 

തൃശൂരിൽ ഇരട്ടക്കൊലക്കേസ് പ്രതി പുറത്തിറങ്ങിയതിൽ ആഘോഷത്തിലാണ് തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് പാര്‍ട്ടി നടത്തിയത്. ഇതിൻ്റെ റീൽ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ആവേശത്തിലെ 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗിനും പാട്ടിനും ഒപ്പമാണ് റീൽ പങ്കുവെച്ചിരിക്കുന്നത്. 
ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അനൂപാണ് ആവേശം മോഡൽ പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു. കൊട്ടേക്കാട് പാടശേഖരത്താണ് പാർട്ടി നടത്തിയത്. പാർട്ടിക്ക് ആളുകൾ മദ്യം കൊണ്ടുവരുന്നതും അനുപ് പോലീസ് ജീപ്പിന് സമീപം നിൽക്കുന്നതും വീഡിയോയിൽ കാണാം.
« PREV
NEXT »

Facebook Comments APPID