BREAKING NEWS
latest

728x90

header-ad

468x60

header-ad

പുഷ്ബാക്ക് സീറ്റുകൾ, വൈഫൈ, ഉയർന്ന ലെഗ് സ്പേസ്; കെ.എസ്.ആർ.ടി.സി പ്രീമിയം സൂപ്പർഫാസ്റ്റ്

 

കെ.എസ്.ആർ.ടി.സി. ആരംഭിക്കാനൊരുങ്ങുന്ന പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായി ബസുകൾ എത്തിച്ചു. ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിട്ടുള്ള മാർക്കോപോളോ ബസുകളാണ് പരീക്ഷണയോട്ടത്തിനായി എത്തിച്ചിരിക്കുന്നത്.



വാഹനങ്ങളുടെ പെർഫോമെൻസ് വിലയിരുത്തുന്നതിനും ഇന്ധനക്ഷമത യാത്ര സൗകര്യം എന്നിവ മനസിലാക്കുന്നതിനുമായാണ് ഈ ബസുകൾ പരീക്ഷണയോട്ടത്തിന് എത്തിച്ചിരിക്കുന്നത്. ഇവ തൃപ്‌തികരമായാലായിരിക്കും പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് ഫ്ളീറ്റിലേക്ക് കൂടുതൽ യൂണിറ്റുകൾ വാങ്ങുകയെന്നാണ് വിവരങ്ങൾ.



പ്രീമിയം സർവീസ് ആയതിനാൽ തന്നെ മികച്ച സൗകര്യവും കെ.എസ്.ആർ.ടി.സി. ഉറപ്പുനൽകും. പുഷ്ബാക്ക് സീറ്റുകൾ, വൈഫൈ, ഉയർന്ന ലെഗ് സ്പേസ്, ഒരു നിരയിൽ നാല് സീറ്റുകൾ വീതം മൊത്തം 40 സീറ്റുകളായിരിക്കും ഈ ബസിൽ ഉണ്ടാകുക.



48 ബസുകൾ വാങ്ങുന്നതിനാണ് കരാർ വിളിച്ചിരുന്നത്. പത്ത് ബസുകൾ വാങ്ങാൻ സ്വിഫ്റ്റും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. അതേ മോഡൽ ബസുകൾ വാങ്ങുന്നതിനു മുൻപ് ഓടിച്ചുനോക്കാനാണ് തീരുമാനം. പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾക്ക് സ്റ്റോപ്പുകൾ പരിമിതമായിരിക്കും. എല്ലാ ഡിപ്പോകളിലും പ്രവേശിക്കില്ല. നിരക്ക് സൂപ്പർ ഫാസ്റ്റിനേക്കാളും ഉയർന്നതായിരിക്കും.





« PREV
NEXT »

Facebook Comments APPID