തീരപ്രദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ എൻ ദേവിദാസ് അറിയിച്ചു.
കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. ജലസാമീപ്യമുള്ള താഴ്ന്ന ഇടങ്ങളിൽ താമസിക്കുന്നവരും കരുതലെടുക്കണം. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അപായ സൂചന നൽകാൻ തീരദേശത്ത് മൈക്ക് അനൗൺസ്മെന്റ് നടത്തും. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയവരുടെ സുരക്ഷാ കാര്യങ്ങളുടെ ചുമതല കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവർക്കാണ്. ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എ ഡി എം സി എസ് അനിലിനാണ് പൊതു ഏകോപന ചുമതല. കാെല്ലം കേന്ദ്രീകരിച്ച് സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, കരുനാഗപ്പള്ളി മേഖലയിൽ എൽ ആർ ഡെപ്യൂട്ടി കളക്ടർ ജിയോ ടി മോനജ് എന്നിവർക്കാണ് മേൽനോട്ട ചുമതല.
No comments
Post a Comment