എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ നടത്തപ്പെട്ട നേതൃസംഗമത്തിൽ സന്ദേശം നല്കുകയായിരുന്നു.
ദൈവമാണ് വിളിച്ച് നിയോഗിച്ച് ഉത്തരവാദിത്വങ്ങൾ ഏത്പിച്ചിരിക്കുന്നതെന്ന ബോധ്യം നമ്മുടെ ദൗത്യം ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നതിന് ശക്തിപ്പെടുത്തുമെന്നും മാർ ജോസ് പുളിക്കൽ അനുസ്മരിപ്പിച്ചു. എരുമേലി ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങളും കുടുംബക്കൂട്ടായ്മ ലീഡേഴ്സും പങ്കെടുത്ത സംഗമം രാവിലെ 9 മണിക്ക് രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അർപ്പിച്ച പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു.
നേതൃസംഗമത്തില്‍ കോട്ടയം പൗരസ്ത്യ വിദ്യാപീഠം കാനന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ.ഡോ.ജോസഫ് കടുപ്പില്‍, ഇടുക്കി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ ക്രൈസ്തവ നേതൃത്വം സംബന്ധിച്ച് സംസാരിച്ചു.
വിവിധ ഇടവകകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന് രൂപതാദിന ജനറൽ കൺവീനർ ഫാ. വർഗ്ഗീസ് പുതുപ്പറമ്പിൽ, ഫാ. എബ്രാഹം തൊമ്മിക്കാട്ടിൽ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു ,ഫാ. ജിമ്മി കളത്തിൽ, ഫാ. ആൻ്റണി കോട്ടൂർ എന്നിവർ നേതൃത്വം നല്കി.
No comments
Post a Comment