BREAKING NEWS
latest

728x90

header-ad

468x60

header-ad

ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിൽ ഉറങ്ങുമ്പോൾ ഹൃദയാഘാതം; കെഎസ്ആർടിസി ഡ്രൈവർ മരിച്ചു

 


സീതത്തോട്; പത്തനംതിട്ട - ആങ്ങമുഴി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ മുണ്ടക്കയം പുഞ്ചവയൽ 504 കോളനി കൂരംപ്ലാക്കൽ രവികുമാർ (റെജി-48) രാത്രി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബുധനാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് ആങ്ങമുഴിയിലുള്ള വിശ്രമ മുറിയിൽ ഉറങ്ങുന്നതിനിടെയാണ് സംഭവം.



നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയിൽ പ്രശ്‌നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് വിട്ടയച്ചു. തിരികെ മുറിയിലെത്തി ഉറങ്ങുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്.



സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ഭാര്യ : ബിന്ദു രവികുമാർ. മക്കൾ : ആര്യമോൾ, അശ്വിൻ. സംസ്കാരം ശനിയാഴ്ച 4 pm - ന് പുഞ്ചവയൽ 504 കോളനി വീട്ടുവളപ്പിൽ





« PREV
NEXT »

Facebook Comments APPID