ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍.
കുഞ്ഞിന്‍റെ അമ്മയായ ഇരുപത്തിമൂന്നുക്കാരി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ വ്യക്തമാക്കി.
യുവതി ഗര്‍ഭണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും അതിജീവിതയുടെ രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് ചാപിള്ളയായിരുന്നോ പുറത്തേക്കെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു റോഡിലൂടെ പോയ ഒരു വാഹനത്തിലെ ഡ്രൈവര്‍ കൊറിയര്‍ കവറില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. യുവതിക്ക് മേൽ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യും. പുലർച്ചെ 5ന് ആദ്യം ആശുപത്രിയിലേക്കാണ് യുവതിയെ കൊണ്ടുപോവുക.
No comments
Post a Comment