ഏപ്രിലില്‍ സ്വര്‍ണം പവന് 3000 രൂപയ്ക്ക് അടുത്ത് ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസം തുടങ്ങിയത് സ്വര്‍ണം പവന് 50880 രൂപയായിട്ടായിരുന്നു. തൊട്ടടുത്ത ദിവസം 50680ലേക്ക് കുറഞ്ഞു. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് വിപണിയിലെ സാഹചര്യം മാറിമറിഞ്ഞു. വില കുതിച്ചു കയറാന്‍ തുടങ്ങി. സര്‍വകാല റെക്കോര്‍ഡ് വിലയായ 54520 രൂപയിലേക്കെത്തി. ഏപ്രില്‍ അവസാന ദിനം പവന് 53240 രൂപയായിരുന്നു വില.
ഈ മാസം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. വലിയ തോതിലുള്ള വില വര്‍ധനവിനും ഇടിവിനും സാധ്യതയില്ല.
ഡോളര്‍ സൂചിക 106ല്‍ നിന്ന് 105ലേക്ക് ഇടിഞ്ഞത് സ്വര്‍ണവില കൂടാന്‍ കാരണമായ ഘടകമാണ്. അതേസമയം, നേരിയ തോതില്‍ ഡോളര്‍ സൂചിക ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.43ലാണുള്ളത്. രൂപ പരിധി വിട്ട് മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ശ്രദ്ധിക്കുന്നുണ്ട്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപിക്കാൻ തുടങ്ങിയതോടെ സ്വർണവില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വില വർദ്ധനവ് 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിച്ചതായാണ് റിപ്പോർട്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനും 18 കാരറ്റ് സ്വർണത്തിനും ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ഉണ്ട്. ഇതാണ് ഉപഭോക്താക്കളെ 18 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകം.
No comments
Post a Comment