നവവധുവിനെ ഭർത്താവ് മർദിച്ചതായി പരാതി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി. ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. മേയ് അഞ്ചാം തിയതിയായിരുന്നു രാഹുലിൻ്റെയും എറണാകുളം സ്വദേശിനിയുടെയും വിവാഹം.
സത്കാര ചടങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്തുനിന്നും വധുവിന്റെ ബന്ധുക്കൾ കോഴിക്കോട് എത്തിയപ്പോഴാണ് യുവതിയുടെ ദേഹത്ത് മർദനമേറ്റതിൻ്റെ പാടുകൾ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ പന്തീരങ്കാവ് പൊലീസിൽ പരാതി നൽകി.
യുവതിയെ ഒന്നിലധികം തവണ മർദിച്ചതായി പരാതിയിലുണ്ട്. വിവാഹബന്ധം തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി യുവതി ബന്ധുക്കൾക്കൊപ്പം എറണാകുളത്തേക്കു മടങ്ങി.
No comments
Post a Comment