തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു പ്രാഥമിക വിവരം.
തമിഴ്‌നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. പരുക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments
Post a Comment