വിനോദ് |
പാലാ ബസ് സ്‌റ്റാൻഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലിൽ തട്ടി സ്വകാര്യ ബസിനടിയിലേക്കു വീണ മേവട കുളത്തിനാൽ വിനോദ് (56) മരിച്ചു. ടൗൺ ബസ് സ്‌റ്റാൻഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം.
ബസ് സ്‌റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല് ഉയർന്നുനിൽക്കുന്നുണ്ട്. ഈ കല്ലിൽ തട്ടി തെറിച്ചു വീണ വിനോദിൻ്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു.
സ്‌റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയ ശേഷം പുറത്തേക്കു പോകുകയായിരുന്ന പാലാ-രാമപുരം-കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൻ്റെ അടിയിലേക്കാണു വിനോദ് വീണത്. ബസിൻ്റെ പിൻവശത്തെ ചക്രങ്ങളാണു കയറിയിറങ്ങിയത്.
സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. മേവടയിലെ ഓട്ടോ ഡ്രൈവറായിരുന്നു വിനോദ്. ഭാര്യ: ആർ.ബീനാകുമാരി (കൊഴുവനാൽ ഗവ. എൽപി സ്‌കൂൾ അധ്യാപിക). മക്കൾ: വിഷ്ണു, കൃഷ്ണ. സംസ്കാരം ഇന്ന് 4നു വീട്ടുവളപ്പിൽ.
No comments
Post a Comment