52,680 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6585 രൂപയും ആയിരുന്നു വില. ഈ മാസം ഏറ്റവും കുറഞ്ഞ പവന്‍ വില 52440 രൂപയായിരുന്നു. കൂടിയത് 53000 രൂപയും. മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ' സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.
കേരളത്തിലെ 95% സ്വർണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിൻ്റെ സ്വർണ വില ജിഎസ്ടി അടക്കം ഉള്ള തുകയിൽ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.
പവന്‍ വില അര ലക്ഷം കടന്ന ശേഷം ജ്വല്ലറി വിപണിയില്‍ രണ്ട് തരം മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 18 ക്യാരറ്റ് സ്വര്‍ണം വാങ്ങുന്നവര്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സ്വര്‍ത്തില്‍ വ്യത്യസ്തമായ ഡിസൈനില്‍ ആഭരണങ്ങള്‍ വന്നിട്ടുമുണ്ട്. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യത്തിന് അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്ന പ്രവണത വര്‍ധിച്ചു എന്നതാണ് വിപണിയിലെ മറ്റൊരു പ്രധാന മാറ്റം.
No comments
Post a Comment