BREAKING NEWS
latest

728x90

header-ad

468x60

header-ad

തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ.

തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർൺ ആരിഫ് മുഹമ്മദ് ഖാൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓർഡിനൻസ് ഗവർണർ മടക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിവേണമെന്നാണ് ഗവർണറുടെ വിശദീകരണം. 
ഓർഡിനൻസിൽ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകാത്തതിനാൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. പ്രത്യേക മന്ത്രിസഭായോ​ഗം ചേർന്നാണ് തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്. 

അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. ജൂൺ 10ന് നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സഭ ചേർന്നാൽ പിന്നെ ഓർഡിനൻസിന് പ്രസക്തിയില്ല. പിന്നെ ബിൽ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരാവും.

2019ലും തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് ഗവർണർ മടക്കിയിരുന്നു. തുടർന്ന് നിയമസഭാ സമ്മേളനം വിളിച്ച് സർക്കാർ ബില്ല് പാസാക്കുകയായിരുന്നു. പിന്നീട് കോവിഡ് സാഹചര്യത്തിൽ വാർഡ് വിഭജനം നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അനുമതിക്കായി ചീഫ് സെക്ടട്ടറി ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കും. 

വാര്‍ഡ് വിഭജന ഓര്‍ഡിനൻസ് അംഗീകരിക്കാൻ മാത്രമായാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ ഇതിനായി ഉണ്ടാകും.നിയഭേദഗതി ഉൾപ്പെടുത്തി വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിന് അംഗീകാരമായാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയർമാനും നാല് ഗവ. സെക്രട്ടറിമാരും ഉൾപ്പെട്ട ഡി ലിമിറ്റേഷൻ കമ്മിഷൻ നിലവിൽവരും. കമ്മിഷൻ്റെ മാർഗരേഖയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരാണ് അതിർത്തി പുനർ നിർണയിക്കുക. ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
« PREV
NEXT »

Facebook Comments APPID