BREAKING NEWS
latest

728x90

header-ad

468x60

header-ad

താരിഫ് വർധനക്ക് ഒരുങ്ങി ടെലികോം കമ്ബനികള്‍.

സമീപകാലത്തെ നാലാം ഘട്ട താരിഫ് വർധനക്ക് ടെലികോം കമ്ബനികള്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് മൊബൈല്‍ ബില്ലുകളില്‍ 25 ശതമാനം വർധനവുണ്ടായേക്കും. ഈ നീക്കത്തിലൂടെ കമ്ബനികള്‍ക്ക് ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ വർധനവുണ്ടാകും.
മത്സരാധിഷ്ഠിത അന്തരീക്ഷവും കനത്ത 5ജി നിക്ഷേപവും കാരണം ലാഭം മെച്ചപ്പെടുത്തേണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഓപ്പറേറ്റർമാരില്‍ നിന്ന് 25 ശതമാനം വർധനവ് പ്രതീക്ഷിക്കുന്നതെന്ന് ബ്രോക്കറേജ് ആക്‌സിസ് ക്യാപിറ്റല്‍ റിപ്പോർട്ട് ചെയ്തു. വർധനയുടെ അളവ് വലുതാണെങ്കിലും ഇത് നഗര-ഗ്രാമീണ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. നഗരങ്ങളിലുള്ളവർക്ക് ടെലികോമിനുള്ള മൊത്തം ചെലവിന്റെ 3.2ല്‍ നിന്ന് 3.6 ശതമാനം ആയാണ് വർധിക്കുക. ഗ്രാമങ്ങളില്‍ ഇത് 5.2ല്‍ നിന്ന് 5.9 ശതമാനമായി വർധിക്കും. 
25 ശതമാനം മൊത്ത വർധനവ് കമ്ബനികള്‍ക്ക് ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ 16 ശതമാനം വർധനവിന് കാരണമാകും. ഭാരതി എയർടെല്ലിന് 29 രൂപയും ജിയോക്ക് 26 രൂപയും ഇതിന്റെ ഭാഗമായി ഓരോ വ്യക്തിയില്‍ നിന്നും അധികം ലഭിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഈ വർഷം അവസാനത്തോടെ 4ജി, 5ജി കണക്ഷനുകളില്‍ വലിയ റീച്ചാർജ് പാക്കുകള്‍ വർധിപ്പിക്കുകയും ചെറിയ മൂല്യമുള്ള പ്ലാനുകള്‍ ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കുകയും ചെയ്യുമെന്ന് ടി.എം.ടി വ്യവസായ പ്രമുഖൻ പീയുഷ് വൈഷ് പറഞ്ഞു. ഉയർന്ന വേഗതയുള്ള കണക്ഷൻ അനുഭവപ്പെടുന്ന കാലം വരെ ടെലികോം സേവനങ്ങള്‍ക്ക് പണം നല്‍കാൻ ഉപഭോക്താക്കള്‍ തയ്യാറാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
« PREV
NEXT »

Facebook Comments APPID