കെട്ടിടത്തിന് പെയിൻ്റിങ്ങിനായി നിർമിച്ച ഇരുമ്പ് ഫ്രെയിമാണ് തകർന്ന് വീണത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്. രാവിലെ പത്ത് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്.
ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇരുമ്പ് സ്റ്റാൻ്റ് മുറിച്ച് മാറ്റിയാണ് ഫയർഫോഴ്‌സ് സംഘം കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം അതിഥി തൊഴിലാളികളാണ്. ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദർ, അമാൻ, ബബൻ സിങ്, രാജൻ മുന്ന എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അതേസമയം, നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലന്ന വിമർശനവും ഉയരുന്നുണ്ട്.
No comments
Post a Comment