തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിൻ്റെ ഭാഗമായി കണ്ടക്ടറെ തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മെമ്മറി കാർഡ് കാണാതായതു സംബന്ധിച്ച് ചോദ്യംചെയ്യുന്നതിനായാണ് കണ്ടക്ടർ സുബിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ നിർണായകമായ തെളിവായിരുന്നു ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ കാണാതായ മെമ്മറി കാർഡ്. കാർഡ് കാണാതായ വിഷയത്തിൽ തമ്പാനൂർ പോലീസാണ് അന്വേഷണം നടത്തുന്നത്. വിഷയത്തിൽ കണ്ടക്‌ടറുടെ മൊഴി പോലീസ് നേരത്തെ എടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ചില നിർണായക വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് സൂചന. കമ്മീഷണർ ഓഫീസിലെത്തിച്ചാണ് സുബിനെ ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം.
No comments
Post a Comment