മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരി ചികിത്സാ പിഴവിന് ഇരയായ സംഭവത്തിൽ പൊലീസ് ഇന്ന് കുട്ടിയുടെ കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തിയേക്കും. കുടുംബത്തിൻ്റെ പരാതിയിൽ ഡോക്‌ടർക്കെതിരെ ഇന്നലെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
ഐപിസി 336, 337 വകുപ്പുകൾ പ്രകാരമാണ് കേസ്. ടൗൺ എസിപിക്കാണ് അന്വേഷണ ചുമതല. ചെറുവണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരൽ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
സംഭവത്തിൽ മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്‌ടർ ബിജോൺ ജോൺസനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.സംഭവത്തിൽ മെഡിക്കൽ കോളേജ് ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
No comments
Post a Comment