2024-25 അധ്യയന വർഷത്തേക്കുള്ള നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് കാലിക്കറ്റ് സർവകലാശാല അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ ഒന്നിന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം.
admission.uoc.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷാഫീസ് എസ്.സി/എസ്.ടി. വിഭാഗങ്ങൾക്ക് 195 രൂപയും മറ്റുള്ളവർക്ക് 470 രൂപയുമാണ്.
കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 311 കോളേജുകളിലേക്കാണ് പ്രവേശനം. ഇതിൽ 35 സർക്കാർ കോളേജുകൾ, 47 എയ്ഡഡ് കോളേജുകൾ, 219 സ്വാശ്രയ കോളേജുകൾ, സർവകലാശാലയുടെ 10 സ്വാശ്രയ സെൻ്ററുകൾ എന്നിവ ഉൾപ്പെടുന്നു.
ബി.എ, ബി.എസ്.സി, ബി.കോം, ബി.വോക് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്കായി 0494 2407016 എന്ന നമ്പറിൽ ബന്ധപ്പെടാം.
No comments
Post a Comment