തുറമുഖത്ത് സ്ഥാപിക്കുന്ന 32 ക്രെയിനുകളിൽ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാം എത്തി. നാല് ക്രെയിനുകൾകൂടി വ്യാഴാഴ്ച്‌ച എത്തിയതോടെ ചൈനയിൽ നിന്നുള്ള മുഴുവൻ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. ഇനി കൊളംബോയിൽനിന്ന് ഈ മാസം ഒരു യാർഡ് ക്രെയിൻകൂടി എത്തിക്കുന്നതോടെ ആദ്യഘട്ടത്തിന് ആവശ്യമായവ പൂർത്തിയാവും.
ജൂൺ പകുതിയോടെയാണ് ചരക്കുകളുടെ കയറ്റിയിറക്കലിനുള്ള ട്രയൽ റൺ നടത്തുക. ചൈനയിൽനിന്ന് ഷെൻഹുവാ-34 എന്ന കപ്പലിലാണ് നാല് ക്രെയിനുകൾകൂടി വ്യാഴാഴ്‌ച രാവിലെയോടെ എത്തിച്ചത്. 24 -യാർഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് തുറമുഖത്ത് സ്ഥാപിക്കുക.
മൂന്ന് കിലോമീറ്റർ ദൂരത്തിലുള്ള പുലിമുട്ട് അടക്കമുള്ള നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായതും ആവശ്യമായ ക്രെയിനുകളും എത്തിച്ചതോടെ ചരക്കുകളുടെ കയറ്റിയിറക്കൽ നടത്താനാവുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. സെമി ഓട്ടോമാറ്റിക് സംവിധാനത്തിലാവും തുറമുഖത്ത് സ്ഥാപിച്ചിട്ടുള്ള ക്രെയിനുകൾ പ്രവർത്തിക്കുക. ഇതിനായി തുറമുഖത്ത് പ്രത്യേക കൺട്രോൾ യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.
No comments
Post a Comment