മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ‌്പ്രസിലെ ടിടിഇയ്ക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്‌ത് ചോദ്യം ചെയതതിനാണ് രാജസ്‌ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയെ മർദിച്ചത്.
തിരൂരിന് അടുത്ത് വച്ച് ഇന്നലെ രാത്രി 10 മണിയോടെ ആക്രമണം. മൂക്കിന് ഇടിയേറ്റ ടിടിഇ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്‌തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു.
ഇയാളുടെ കയ്യിൽ ജനറൽ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയുടെ പേരുവിവരങ്ങൾ ലഭ്യമല്ല. യാത്രക്കാർ നിരവധി പേർ നോക്കിനിൽക്കെയാണ് ടിടിഇക്ക് നേരെ ആക്രമണം നടന്നത്. ടിടിഇയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്തു.
No comments
Post a Comment