BREAKING NEWS
latest

728x90

header-ad

468x60

header-ad

മാലിന്യ മുക്ത കേരളം മഴക്കാലപൂർവ്വ ശുചീകരണ കാമ്പയിൻ നടത്തി

 

എരുമേലി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ശുചീകരണ കാംപയിൻ നടത്തി. വലിയമ്പലത്തിൻ്റെ പടിക്കൽ തുടങ്ങി കെ.എസ്.ആർ.ടി.സി , പഞ്ചായത്ത് പടി, സെൻട്രൽ ജംഗ്ഷൻ, ബസ്സ്റ്റാൻറ് എന്നിവിടങ്ങളിൽ ശുചീകരണവും കോർണർ യോഗങ്ങളും നടത്തി.


  പരിസ്ഥിതി പ്രവർത്തകരും ഹരിതകർമ്മ സേനകളും കുടുംബശ്രീ പ്രവർത്തകരും ശുചീകരണ യഞ്ജത്തിൽ പങ്കാളികളായി. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ ഓടകളിലെ മലിന ജലം തടസമില്ലാതെ ഒഴുകുന്നതിന് ഓടകൾ നവീകരിക്കാനും, കാലഹരണപ്പെട്ട സെപ്റ്റി ടാങ്കിന് പകരം അൻപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള സെഫ്റ്റിടാങ്ക് ബസ്സ്റ്റാൻ്റിൻ്റെ മദ്ധ്യഭാഗത്തായി നിർമ്മിക്കണമെന്നും ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടു. ഓടയുടെ പുനർനിർമ്മാണം വേഗത്തിലാക്കുവാനും തീരുമാനമായി.



   പഞ്ചായത്ത് പ്രസിഡൻ്റ് സിജിമോൾ, ആരോഗ്യ-വിദ്ധ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സജി, വൈസ് പ്രസിഡൻ്റ് ബിനോയ് 

ഇലവുങ്കൽ, ടൗൺ വാർഡ് മെംബർ നാസർപനച്ചി, മെമ്പർമാരായ അനുശ്രീ,മറിയാമ്മ മാത്തു കുട്ടി സുനിൽ ചെറിയാൻ,സി .ഡി . എസ്  ചെയർപേഴ്സൺ അമ്പിളി സജി, പഞ്ചായത്ത് സെക്രട്ടറി പി.പി മണിയപ്പൻ.



 അസ്സി. സെക്രട്ടറി ജയ്മോൻ റ്റി.എൻ .വി ഇ ഒ അനുമോൾ, അനുരാജ്, അഫ്സൽ, സുജിത്ത്, സുജിത്ത് കുമാർ, ഹെൽത്ത് ഇൻസ്പക്ടർ ഷാജിക്കറുകത്തറ, ജെ എച്ച്ഐമാരായ സന്തോഷ് ശർമ്മ, ജോസ് ക്യാനൻ, പി ആർ ഒസജിലാൽ, ആരോഗ്യ പ്രവർത്തകരായ ജിബിൻ , പ്രശാന്ത്, ഷിജാസ്, സജിത്ത്, ഗോപകുമാർ, ആഷ്ന പ്രീത , സഞ്ചാര'സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ രവീന്ദ്രൻ എരുമേലി പരിസ്ഥിതി പ്രവർത്തകൻ സകാൽ കണമല എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.



« PREV
NEXT »

Facebook Comments APPID