വെള്ളിയാഴ്ച പവന് 54,000 കടന്നിരുന്നു. 680 രൂപയുടെ വർദ്ധനവാണ് അക്ഷയ തൃതീയ ദിവസം രാവിലെ ഒരു പവന്‍ സ്വര്‍ണത്തിനുണ്ടായത്. ഇതോടെ 53600 രൂപയിലെത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ സ്വർണ്ണവിലയിൽ വീണ്ടും 440 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇതോടെ 54040 രൂപയായിരുന്നു അന്നത്തെ വില.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ആകെ 1120 രൂപയുടെ വർദ്ധനവാണ് അന്ന് മാത്രം ഉണ്ടായത്. പവന് 240 രൂപയുടെ കുറവാണ് ശനിയാഴ്ചയുണ്ടായിരുന്നത്. വിലയിൽ മാറ്റമില്ലാത്തതെ ഞായറാഴ്ചയും തുടർന്നു. പിന്നീട് തിങ്കളാഴ്ച 80 രൂപയും കുറഞ്ഞു. മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.
No comments
Post a Comment